മോസ്കോ: ഒരു വര്‍ഷം കൊണ്ട് 21 കുട്ടികളുടെ അമ്മയായി റഷ്യന്‍ യുവതി. മോസ്കോ സ്വദേശിനിയാണ് ക്രിസ്റ്റിന ഒസ്ടുര്‍ക് എന്ന 24കാരിയാണ് വാടകഗര്‍ഭപാത്രത്തിലൂടെ 21 കുഞ്ഞുങ്ങളെ സ്വന്തമാക്കിയത്. ഹോട്ടല്‍ ഉടമയും കോടീശ്വരനുമായ ഗലിപ് ഒസ്ടുര്‍ക് എന്ന 57-കാരനാണ് ക്രിസ്റ്റിനയുടെ ഭര്‍ത്താവ്.
2020 മാര്‍ച്ച് മുതല്‍ 2021 ജുലൈ വരെയുള്ള കാലയളവിലാണ് വാടക ഗര്‍ഭധാരണത്തിലൂടെ ഇവര്‍ക്ക് 21 കുട്ടികള്‍ ജനിച്ചത്. ഇതുവരെ ഇവര്‍ ഏകദേശം ഒന്നരക്കോടിയോളം രൂപയാണ് ഇതിനായി ചിലവഴിച്ചത്. ഇതിലൊന്നും നിര്‍ത്താനും ഇവര്‍ ഉദ്ദേശിച്ചിട്ടില്ല.
105 കുട്ടികളെ വേണമെന്നാണ് ക്രിസ്റ്റിനയുടെ ആഗ്രഹം. നിലവില്‍ കുട്ടികളെ നോക്കാന്‍ വേണ്ടി നല്ല ശമ്പളം കൊടുത്ത് 16 ആയമാരെയും ഇവര്‍ നിര്‍ത്തിയിട്ടുണ്ട്. വാടക ഗര്‍ഭധാരണം എന്ന ആശയം തനിക്കും ഭര്‍ത്താവ് ഗലിപ്പിനും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്ന ആഗ്രഹത്തിന്റെ പുറത്ത് ഉണ്ടായതാണെന്നാണ് ക്രിസ്റ്റിന പറയുന്നത്.