ആരോഗ്യത്തില്‍ ഏറെ ശ്രദ്ധിക്കുന്നവരാണ് ഇന്ന് മിക്കവരും. അതുകൊണ്ടുതന്നെ പലതരത്തിലുള്ള ഡയറ്റുകള്‍ ഇന്ന് പ്രചാരത്തിലുണ്ട്. വളരെ വ്യത്യസ്തമായ ഡയറ്റുകളുമുണ്ട്. അതില്‍ ഒന്നാണ് പച്ചമാംസം ഭക്ഷിച്ചുകൊണ്ടുള്ളത്. എന്നാല്‍ ഇതിന് അധികമാരും മുതിര്‍ന്നിട്ട് ഉണ്ടാവില്ല.
എന്നാല്‍ യുഎസിലെ നെബ്രാസ്കയില്‍ നിന്നുള്ള വെസ്റ്റണ്‍ റോ പച്ചമാംസം ഭക്ഷിച്ചാണ് തന്റെ ആഹാര രീതിയില്‍ വ്യത്യാസം കൊണ്ടുവന്നിരിക്കുന്നത്. പാകം ചെയ്യാത്ത കോഴിയിറച്ചിയും മറ്റു ഇറച്ചികളും മുട്ടയുമെല്ലാം ഇദ്ദേഹം .യാതൊരു മടിയുമില്ലാതെ കഴിക്കുന്നു.
ഇദ്ദേഹം ഡയറ്റ് ആരംഭിച്ചിട്ട് മൂന്നു വര്‍ഷം പിന്നിടുകയാണ്. മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ ആവേശവാനും ആരോഗ്യവാനുമാണ് താനിപ്പോള്‍ എന്നും ഇദ്ദേഹം അവകാശപ്പെടുന്നു. മാത്രമല്ല കഴിഞ്ഞ മൂന്നു വര്‍ഷമായി തനിക്ക് ഒരു തരത്തിലുമുള്ള രോഗങ്ങളും വന്നിട്ടില്ലെന്നും ഇയാള്‍ പറയുന്നു.
പച്ച മാംസത്തിലൂടെ ശരീരത്തില്‍ ബാക്ടീരിയകളൊന്നും കടന്ന് വരില്ലെന്നാണ് ഇയാളുടെ വാദം. നാച്ചുറല്‍ ഹ്യുമണ്‍ ഡയറ്റ് എന്ന യൂടൂബ് ചാനലും ഇയാള്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍ ലൈവായി ഭക്ഷിക്കുന്നതിന്റെ വിഡിയോകളും പങ്കുവച്ചിട്ടുണ്ട്. വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്.