വാഷിംഗ്ടണ്‍: നേതാക്കള്‍ക്ക് കൈ നിറയെ സമ്മാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് യാത്ര. ത്രിദിന സന്ദര്‍ശനത്തിനായാണ് മോഡി അമേരിക്കയിലെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം മൂന്നരയോടെയാണ് എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ മേരിലാന്‍ഡിലെ ജോയിന്റ് ബേസ് അന്‍ഡ്രൂസ് വ്യോമതാവളത്തില്‍ മോഡി ഇറങ്ങിയത്.
സന്ദര്‍ശനത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്, ക്വാഡ് രാഷ്ട്ര നേതാക്കളായ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, ജപ്പാന പ്രധാനമന്ത്രി യോഷിഹിദെ സുഗ എന്നിവരുമായി മോഡി വെവ്വേറെ ചര്‍ച്ചകള്‍ നടത്തി. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന് നല്കിയ സമ്മാനമാണ്.
PM Modi presents unique gifts to Kamala Harris, Quad leaders
Read @ANI Story | https://t.co/Xu6XDsm45d#PMModi #UniqueGifts #KamalaHarris #ScottMorrison #YoshihideSuga pic.twitter.com/C85OhCumkO
— ANI Digital (@ani_digital) September 24, 2021
കൂടിക്കാഴ്ചയ്ക്ക് ശേഷം മോഡി സമ്മാനിച്ചത് ഒരു ഗുലാബി മീനാകരി ചെസ്സ് സെറ്റാണ്. കമല ഹാരിസിന്റെ മുത്തച്ഛന് പിവി ഗോപാലന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. വിവിധ സര്‍ക്കാര്‍ തസ്തികകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണകളുണര്‍ത്തുന്ന തരത്തില്‍ അദ്ദേഹത്തിന്റെ പഴയ സര്‍ക്കാര്‍ ഉദ്യോഗ നോട്ടിഫിക്കേഷനുകളുടെ കോപ്പിയും കമലാ ഹാരിസിന് മോഡി സമ്മാനിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും പുരാതന നഗരങ്ങളില്‍ ഒന്നായ കാശിയുമായി ബന്ധപ്പെട്ടതാണ് മോഡി സമ്മാനിച്ച ചെസ്സ് സെറ്റ്. ചെസ്സ് ബോര്‍ഡിലെ ഓരോ കരുക്കളും കരകൗശലവസ്തുക്കളായാണ് നിര്‍മ്മിച്ചിരിക്കുന്നത്. വിവിധ വര്‍ണ്ണങ്ങളാല്‍ നിര്‍മ്മിച്ചിരിക്കുന്ന കരുക്കള്‍ കാശിയുടെ ആകര്‍ഷണീയത പൂര്‍ണ്ണമായും പ്രതിഫലിക്കുന്ന രീതിയിലാണ്.