ബെയ്ജിംഗ് : ഇന്നും ലോകത്താകമാനം ഭീതി പരത്തി കോവിഡ് പടര്‍ന്നുപിടിക്കുകയാണ്. ഇതിനോടകം നിരവധി പേരുടെ ജീവനാണ് കോവിഡ് കവര്‍ന്നത്. കോവിഡിന് പിന്നാലെ ചൈനയില്‍ മങ്കി ബി വൈറസും ഭീഷണിയാകുകയാണ്. ചൈനയില്‍ ഇന്നലെ മങ്കി ബി വൈറസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു.
53 കാരനായ മൃഗഡോക്ടറാണ് മരിച്ചത്. കഴിഞ്ഞ മാസം ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ ചത്ത രണ്ട് കുരങ്ങുകളുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. ഡോക്ടര്‍ക്ക് ചുമയും ഛര്‍ദ്ദിയുമായിരുന്നു പ്രാഥമിക ലക്ഷണം. തുടര്‍ന്ന് നിരവധി ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഭേദമായില്ല.
പിന്നീട് ശക്തമായ പനിയും, നാഡീ വേദനയും അനുഭവപ്പെടുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഡോക്ടര്‍ മരിക്കുകയും ചെയ്തു. ഇതിന് ശേഷം നടത്തിയ സ്രവപരിശോധനയിലാണ് മങ്കി ബി വൈറസാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം മൃഗഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
ഇവരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഫലം നെഗറ്റീവ് ആണ്. എങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുമോയെന്ന് ആശങ്ക തുടരുകയാണ്.