പുറത്തുപോകാതെ ഓണ്‍ലൈന്‍ വഴി ഇഷ്ടസാധനങ്ങള്‍ വീട്ടിലിരുന്ന് ഓര്‍ഡര്‍ ചെയ്യുന്നവരാണ് പലരും. ഇതില്‍ ഇഷ്ട ഭക്ഷണവും ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നവരും നിരവധിയാണ്. എന്നാല്‍ ഭക്ഷണത്തിന് പകരം ഡെലിവറിയായി കിട്ടുന്നത് അസുഖകരമായ ഒന്നാണെങ്കിലോ? അത്തരത്തില്‍ ഒരു ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് ഒരു യുവതി.
ജോലിബീ എന്ന് ആപ്പ് വഴി ചിക്കന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്തപ്പോള്‍ യുവതി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. മകനായി ചിക്കന്‍ പീസുകള്‍ മുറിച്ചുനല്കാന് ശ്രമിക്കുന്നതിനിടെ ഉള്ളില്‍ വിചിത്രമായ ഒന്ന് കണ്ടത്. അകത്ത് ഡീപ്പ് ഫ്രൈ ചെയ്ത രൂപത്തിലുള്ള ടവ്വലാണ് യുവതിയ്ക്ക് കിട്ടിയത്.
ഫിലിപ്പീന്‍സ് സ്വദേശിയായ യുവതിക്കാണ് ഈ ദുരനുഭവം. ഇത് ശരിക്കും ഞെട്ടിക്കുന്നതാണെന്നാണ് യുവതി പറയുന്നത്. ഫ്രൈ ചെയ്ത ചിക്കനുള്ളില്‍ എങ്ങനെയാണ് ടവ്വല്‍ കുടുങ്ങുക എന്നാണ് പെരെസ് എന്ന യുവതി ചോദിക്കുന്നത്. ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കാനൊരുങ്ങിയിരിക്കുകയാണ് യുവതി എന്നാണ് റിപ്പോര്‍ട്ട്.