മനില: കൊവിഡ് കര്‍ഫ്യൂ ലംഘിച്ച യുവാവിന് 300 വട്ടം ഏത്തമിടാന്‍ ശിക്ഷ വിധിച്ച് പോലീസ്. ശിക്ഷ തീര്‍ത്ത് വീട്ടിലെത്തി രണ്ട് ദിവസം കഴിഞ്ഞതോടെ യുവാവ് കുഴഞ്ഞു വീണുമരിച്ചു. ഡാറന്‍ മനഗോഗ് പെനാറെഡോണ്‍ഡോ എന്ന 28-കാരനാണ് മരിച്ചത്. ഫിലിപ്പീന്‍സിലാണ് ഞെട്ടിക്കുന്ന സംഭവം. ആറുമണിക്കു ശേഷം പുറത്തിറങ്ങരുതെന്ന കര്‍ഫ്യൂ നിര്‍ദേശം ലംഘിച്ച് ഒരു കുപ്പി വെള്ളം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.
100 ഏത്തമിടാനായിരുന്നു പൊലീസിന്റെ ശിക്ഷ. തെറ്റുന്ന ഓരോ ഏത്തത്തിനും വീണ്ടും ഏത്തമിടേണ്ടിവന്നു. ഇങ്ങനെ ഏതാണ്ട് 300 ഓളം ഏത്തം ഇട്ടതിനെ തുടര്‍ന്ന് യുവാവ് തീരെ അവശനായി. ശേഷം പോലീസ് വിട്ടയച്ചുവെങ്കിലും യുവാവ് കുഴഞ്ഞു വീണ് മരണപ്പെടുകയായിരുന്നു. വീട്ടിലെത്തിയ ഡാറന്‍ അവശനായിരുന്നുവെന്ന് ഭാര്യ റേച്ചലിന് പറഞ്ഞു.
കാലിനും മുട്ടുകള്‍ക്കും ഗുരുതരമായ ചതവുകള്‍ സംഭവിച്ചതിനാല്‍, നില്ക്കാന് പോലും പറ്റുന്നില്ലായിരുന്നു. ഗോവണിയില്‍ കയറാനാവാതെ നിലത്തുവീണ ഇയാള്‍ അബോധാവസ്ഥയിലായി. തുടര്‍ന്ന് ശ്വാസം മുട്ടലുണ്ടായി. പിന്നീട്, കൃത്രിമശ്വാസം നല്‍കിയതിനെ തുടര്‍ന്ന് അബോധാവസ്ഥ നീങ്ങിയെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞതോടെ കുഴഞ്ഞു വീണു. ആശുപ്രതിയില്‍ എത്തിക്കുന്നതിനു മുമ്പു തന്നെ മരണം സംഭവിച്ചതായി ഭാര്യ പറയുന്നു.