അനുവാദമില്ലാതെ പിരമിഡിന് മുന്നില്‍ നിന്ന് ഫോട്ടോഷൂട്ട് നടത്തിയതിന് ഈജിപ്യന്‍ ഫാഷന്‍ മോഡല്‍ സല്‍മ അല്‍ ഷിമി അറസ്റ്റില്‍. ചിത്രങ്ങള്‍ പകര്‍ത്തിയ ഫൊട്ടോഗ്രഫര്‍ ഹൗസ് മുഹമ്മദിനെയും അറസ്റ്റ് ചെയ്തു. കെയ്റോയിലെ ജോസര്‍ പിരമിഡിനു മുന്നില്‍വെച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ചിത്രങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് സംരക്ഷിതമേഖലയില്‍ അനുവാദമില്ലാതെ ഫോട്ടോഷൂട്ട് നടത്തി എന്ന കുറ്റം ചുമത്തി മോഡലിനെയും ഫോട്ടോഗ്രാഫറെയും അറസ്റ്റ് ചെയ്തത്.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് തന്റെ പുതിയ ഫോട്ടോഷൂട്ട് ഷിമി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ഈജിപ്ഷ്യന്‍ റാണിമാരുടേതിന് സമാനമായ വേഷം ധരിച്ചാണ് പിരമിഡിനു മുമ്പില്‍ ഫോട്ടോഷൂട്ട് നടത്തിയത്. എന്നാല്‍ ഈ ചിത്രങ്ങള്‍ കടുത്ത വിമര്‍ശനങ്ങളാണ് നേരിട്ടത്.
ഫോട്ടോഷൂട്ടിന് സഭ്യമല്ലെന്നും സംസ്കാരത്തെ അപമാനിച്ചെന്നുമായിരുന്നു ആക്ഷേപം. ഇതിനു പിന്നാലെ അനുവാദം വാങ്ങാതെ സംരക്ഷിത മേഖലയില്‍ ഫോട്ടോഷൂട്ട് നടത്തിയെന്ന കുറ്റത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ അനുവാദം വാങ്ങണമെന്ന് അറിയില്ലായിരുന്നു എന്നാണ് ഷിമി കോടതിയെ അറിയിച്ചത്.
വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശമായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നും സംസ്കാരത്തെ അപമാനിക്കാനുള്ള ശ്രമമല്ല ഇതെന്നും ഷിമി പറഞ്ഞു. തന്റെ ജോലി മാത്രമാണ് ചെയ്തത് എന്ന വാദമാണ് ഫൊട്ടോഗ്രഫര്‍ ഹൗസ് മുഹമ്മദ് ഉന്നയിച്ചത്. മാത്രമല്ല അവിടെയുള്ള ഉദോഗ്യസ്ഥരോട് സംസാരിച്ചിരുന്നതായും 15 മിനിറ്റ് ഷൂട്ടിന് സമ്മതം നല്‍കിയിരുന്നതായും ഇയാള്‍ പറയുന്നു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.