ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവും 22 കോടി രൂപ ചെലവഴിക്കുന്ന ‘ഒന്നാമന്’ മനുഷ്യ സ്നേഹിയാണ് വിപ്രോയുടെ സ്ഥാപക ചെയര്മാന് അസിം പ്രേംജി. ഹുറൂണ്‍ ഇന്ത്യ ജീവകാരുണ്യ പട്ടിക 2020 ലെ കണക്കുകള്‍ പ്രകാരം 7904 രൂപയാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം നല്‍കിയത്. വിവരങ്ങള്‍ അനുസരിച്ച് മനുഷ്യസ്നേഹികളുടെ പട്ടികയില്‍ ഒന്നാമതാണ് അസിം പ്രേംജി.
കൊവിഡ് കാലത്ത് മാത്രം അസിം പ്രേംജി ഫൗണ്ടേഷനും വിപ്രോയും ചെലവഴിച്ചത് 1125 കോടിരൂപയാണ്. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി 750 കോടി രൂപ നീക്കിവെച്ച് എച്ച്സിഎല്‍ ടെക്നോളജീസിന്റെ ശിവ് നാടാരാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 458 കോടി രൂപ നല്കി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനിയാണ് പട്ടികയില്‍ മൂന്നാമത്.