ന്യൂയോര്‍ക്ക്: കോവിഡ് 19 ബാധിച്ച് അമേരിക്കയില്‍ മലയാളി കുടുംബത്തില്‍ മൂന്ന് മരണം. തിരുവല്ല പുറമറ്റം ഏലിയാമ്മ ജോസഫാണ് ഇന്ന് മരിച്ചത്. ന്യൂയോര്‍ക്കില്‍ കൊറൊണ ബാധിച്ച് മലയാളി കുടുംബത്തിലെ മൂന്നു പേര് മരിച്ചു. തിരുവല്ല പുറമറ്റം ഏലിയാമ്മ ജോസഫ് , ഭര്‍ത്താവ് നെടുമ്ബ്രം കെ. ജെ. ജോസഫ് , ജോസഫിന്റെ സഹോദരന് ഈപ്പന് എന്നിവരാണ് വ്യത്യസ്ത ദിവസങ്ങളിലായി മരിച്ചത്.
ഇന്നലെയാണ് ഏലിയാമ്മ(78) മരിച്ചത്. കെ.ജെ. ജോസഫ് കഴിഞ്ഞ ആഴ്ചയും ഈപ്പന് ഈ മാസം ആദ്യവുമാണ് മരിച്ചത്. ജോസഫിന്റെ രണ്ട് മക്കളും കോവിഡ് ബാധിച്ച് ചികില്‍സയിലാണ്. ഇവരുടെ ഭര്‍ത്താവ് നെടുമ്ബ്രം കെ.ജെ.ജോസഫ്, ഭര്തൃസഹോദരന് ഈപ്പന് എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. ഏപ്രില്‍ ആദ്യമാണ് ഈപ്പന് മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ജോസഫ് മരണത്തിന് കീഴടങ്ങിയത്.
മരിച്ച ദമ്ബതികളുടെ രണ്ടു മക്കളും കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മരിച്ച ദമ്ബതികളുടെ സംസ്കാരം ഏപ്രില്‍ 30ന് അമേരിക്കയില്‍ നടത്തും. നാല് പതിറ്റാണ്ടോളമായി കുടുംബം അമേരിക്കയിലാണ് താമസം. ഇവരുടെ അടുത്ത ബന്ധുക്കളും അമേരിക്കയുടെ വിവിധ മേഖലകളില്‍ താമസിക്കുന്നുണ്ട്.