ഇസ്ലാമാബാദ്: പനാമ അഴിമതി കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പാക്കിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ രണ്ട് മക്കള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്താന് ഇന്റര്‍പോളിനെ സമീപിച്ചു.
ഷരീഫിന്റെ മക്കളായ ഹസന്, ഹുസൈന് എന്നിവര്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് ആവശ്യം. ഹസന്, ഹുസൈന് ഇവര്‍ക്കെതിരെ നിലവില്‍ പാക്കിസ്താനില്‍ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നുണ്ട്. പനാമ അഴിമതി കേസിലാണ് ഇരുവര്‍ക്കുമെതിരെ അന്വേഷണം നടക്കുന്നത്.
നവാസിന്റെ മക്കള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ചെയര്മാന് ജാവദ് ഇക്ബാല്‍ ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നവാസ് ഷരീഫിനെയും മകള്‍ മറിയത്തെയും പാക്കിസ്താന് അറസ്റ്റു ചെയ്തിരുന്നു.