Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
Bignews Kerala
No Result
View All Result
Home World
ആദ്യ കാലത്ത് കണ്ടിരുന്നവരൊക്കെയും അവനെ ബഹുമാനിച്ചിരുന്നു; തുടക്കത്തില്‍ ഞങ്ങള്‍ അവനെ കുറിച്ചോര്‍ത്ത് അഭിമാനപ്പെട്ടിരുന്നു; ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് കരുതിയില്ല- മനസ്സു തുറന്ന് ഉസാമയുടെ മാതാവ്

ആദ്യ കാലത്ത് കണ്ടിരുന്നവരൊക്കെയും അവനെ ബഹുമാനിച്ചിരുന്നു; തുടക്കത്തില്‍ ഞങ്ങള്‍ അവനെ കുറിച്ചോര്‍ത്ത് അഭിമാനപ്പെട്ടിരുന്നു; ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് കരുതിയില്ല- മനസ്സു തുറന്ന് ഉസാമയുടെ മാതാവ്

ഗാര്‍ഡിയനുമായുളള അഭിമുഖത്തിലാണ് ചരിത്രത്തിലാദ്യമായി ഉസാമയുടെ മാതാവ് പ്രതികരിച്ചത്

Nikitha by Nikitha
August 3, 2018
in World
0
67
SHARES
745
VIEWS
Share on FacebookShare on Whatsapp

അല്‍ഖായിദ തലവനായിരുന്ന ഉസാമ ബിന്‍ ലാദന്‍ ചെറുപ്പത്തില്‍ നല്ല കുട്ടിയായിരുന്നെന്നും സര്‍വ്വകലാശാലയില്‍ നിന്ന് വഴി തെറ്റിപ്പോയതാണെന്നും മാതാവ് ആലിയ ഗനേം എന്ന ഹമിദ അല്‍ അത്താസ്. ഗാര്‍ഡിയനുമായുളള അഭിമുഖത്തിലാണ് ചരിത്രത്തിലാദ്യമായി ഉസാമയുടെ മാതാവ് പ്രതികരിച്ചത്c. തന്റെ മകനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ജിദ്ദയിലെ സര്‍വകലാശാലയില്‍ പഠിക്കുന്ന കാലത്ത് പ്രലോഭനങ്ങളില്‍ വീണ് പോയതാണെന്നും ഇവര്‍ വ്യക്തമാക്കി.

ആദ്യ കാലത്ത് കണ്ടിരുന്നവരൊക്കെയും അവനെ ബഹുമാനിച്ചിരുന്നു. തുടക്കത്തില്‍ ഞങ്ങള്‍ അവനെ കുറിച്ചോര്‍ത്ത് അഭിമാനപ്പെട്ടിരുന്നു. സൗദി ഭരണകൂടം പോലും വളരെ ബഹുമാനത്തോടെയാണ് അവനെ കണ്ടിരുന്നത്. പിന്നീടാണ് മുജാഹിദെന്ന ഉസാമ ബിന്‍ ലാദന്‍ പിറവിയെടുത്തത്. സര്‍വ്വകലാശാലയിലുളളവര്‍ അവനെ മാറ്റിയെടുത്തു, ആലിയ ഗേനം പറഞ്ഞു.

ചെറുപ്പത്തില്‍ അവന്‍ നല്ല കുട്ടിയായിരുന്നു. എന്നാല്‍ ഇരുപതാം വയസിന്റെ തുടക്കത്തില്‍ അവനെ ചിലര്‍ ബ്രെയിന്‍ വാഷ് ചെയ്തു. ഒരു ആരാധനാ സമ്പ്രദായം എന്ന നിലയില്‍ അതിനെ വിളിക്കാം. അതിലൂടെ അവര്‍ പണം സമ്പാദിച്ചു. അത്തരക്കാരില്‍ നിന്നും മാറി നില്‍ക്കണമെന്ന് ഞാനെന്നും അവനോട് പറയുമായിരുന്നു.

അവന്‍ എന്താണ് ചെയ്യുന്നതെന്ന് എന്നോട് സമ്മതിച്ച് തരുമായിരുന്നില്ല. കാരണം അവന്‍ എന്നെ ഏറെ സ്‌നേഹിച്ചിരുന്നു. ഞങ്ങള്‍ വളരെ മാനസികസംഘര്‍ഷത്തിലായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് കരുതിയതല്ല, ഉസാമയുടെ മാതാവ് പറഞ്ഞു.

സൗദിയിലെ കിങ് അബ്ദുല്‍ അസീസ് സര്‍വ്വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രമാണ് ഉസാമ പഠിച്ചത്. അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ ശബ്ദം ഉയര്‍ത്തിയായിരുന്നു ഉസാമയുടെ തുടക്കം. ഇപ്പോള്‍ ജിദ്ദയില്‍ താമസിക്കുന്ന ഉസാമയുടെ മാതാവും അര്‍ദ്ധ സഹോദരങ്ങളായ ഹസനും അഹമ്മദും ഗാര്‍ഡിയനോട് സംസാരിച്ചു. ആലിയ ഗേനത്തിന്റെ വാക്കുകള്‍ പൂര്‍ണമായും ശരിയല്ലെന്ന് അഹമ്മദ് പ്രതികരിച്ചു.

ലോക വ്യാപാര സമുച്ചയത്തിലെ ആക്രമണം നടന്നിട്ട് 17 വര്‍ഷമായി. ഇപ്പോഴും മകന്റെ ചെയ്തിയെ കുറ്റപ്പെടുത്താന്‍ അവര്‍ തയ്യാറല്ല, മകനെ അത്രയധികം സ്‌നേഹിച്ചത് കൊണ്ട് മാത്രമാണത്. ചുറ്റും ഉണ്ടായിരുന്നവരെയാണ് അവര്‍ കുറ്റപ്പെടുത്തുന്നത്. നല്ല കുട്ടിയെന്ന നിലയില്‍ മാത്രമാണ് അവര്‍ ഉസാമയെ കണ്ടത്. ജിഹാദിയായ ഉസാമയെ അവര്‍ക്ക് അറിയില്ല, അഹമ്മദ് പറഞ്ഞു.

2001 സെപ്റ്റംബറിലെ ആക്രമണം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണെന്ന് ഹസനും പ്രതികരിച്ചു. തുടക്കത്തിലേ ഇതിന് പിന്നില്‍ ഉസാമയാണെന്ന് അറിയാമായിരുന്നു. ചെറുപ്പം മുതല്‍ മരിക്കും വരെ അദ്ദേഹം കാരണം ഞങ്ങള്‍ തലകുനിച്ച് നിന്നിട്ടേയുളളൂ. അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാന്‍ പോവുകയാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.

വിദേശത്തുണ്ടായിരുന്ന ഞങ്ങളുടെ കുടുംബം മുഴുവന്‍ സൗദിയിലേക്ക് വന്നു. 1999ല്‍ അഫ്ഗാനിസ്ഥാനിലെ ഒരു താവളത്തിലാണ് ഉസാമയെ അവസാനമായി കണ്ടത്, ഹസന്‍ കൂട്ടിച്ചേര്‍ത്തു.ബറാക് ഒബാമയുടെ ഭരണകാലത്ത് 2011 മെയ് മാസമാണ് പാക്കിസ്ഥാനിലെ ആബട്ടബാദില്‍ വച്ച് യുഎസ് സൈന്യം ഉസാമയെ വധിച്ചത്.

1957 മാര്‍ച്ച് 10ന് സൗദി അറേബ്യയിലെ റിയാദിലാണ് അദ്ദേഹം ജനിച്ചത്. മുഹമ്മദ് അവാദ് ബിന്‍ ലാദന്റെ 52 മക്കളില്‍ പതിനേഴാമനായി ജനനം. പത്താമത്തെ ഭാര്യ ഹമീദയില്‍ ജനിച്ച ഏക പുത്രന്‍. സൗദി ബിന്‍ ലാദന്‍ ഗ്രൂപ്പ് എന്ന നിര്‍മ്മാണ കമ്പനിയുടെ മേധാവിയായിരുന്നു മുഹമ്മദ് അവാദ്.

പിതാവ് മുഹമ്മദ് അവാദ് സൗദി രാജവംശവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന സമ്പന്നനായ ബിസിനസ്സുകാരനായിരുന്നു. യെമനിലെ ഹദര്‍ മൗതില്‍ നിന്ന് സൗദിയിലേക്ക് കുടിയേറിപ്പാര്‍ത്ത ആളായിരുന്നു മുഹമ്മദ് അവാദ്. 1950 കളില്‍ സൗദി രാജവംശവുമായുള്ള കോണ്‍ട്രാക്ടിലൂടെ പിതാവ് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ തുടങ്ങി.

അദ്ദേഹത്തിന്റെ പത്താമത്തെ ഭാര്യ ആലിയ ഗാനെം എന്ന ഹമിദ അല്‍ അത്താസായിരുന്നു ഉസാമയുടെ മാതാവ്. 1969-ല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മുഹമ്മദ് ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു. അന്ന് ഉസാമയ്ക്ക് 11 വയസ്. ഉസാമ 80 മില്യണ്‍ യുഎസ് ഡോളറിന്റെ അവകാശിയായി.

സര്‍വകലാശാലയില്‍ മുഹമ്മദ് ഖുതുബ്, ഡോ.അബ്ദുല്ലാഹ് അസ്സാം തുടങ്ങിയവരാല്‍ ഉസാമ സ്വാധീനിക്കപ്പെട്ടു. ആധുനിക ഇസ്ലാമിക തീവ്രവാദത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന സയ്യിദ് ഖുതുബിന്റെ വിപ്ലവത്തിന്റെ തിരിനാളം എന്ന് വിമര്‍ശകര്‍ ആരോപിക്കുന്ന ‘വഴിയടയാളങ്ങള്‍’, ‘ഖുര്‍ആനിന്റെ തണലില്‍’ എന്ന ഗ്രന്ഥങ്ങളുമായി ഉസാമ പരിചയപ്പെട്ടു.

സയ്യിദ് ഖുതുബിനെ തുടര്‍ന്ന് ഇസ്ലാമിക തീവ്രവാദത്തിന്റെ ദാര്‍ശനികനായി തീര്‍ന്ന ഡോ.അബ്ദുല്ലാഹ് അസ്സാം എന്ന പലസ്തീനിയുമായി ഉസാമ കൂടുതല്‍ അടുത്തു. 1973-ല്‍ തീവ്രവാദ സംഘടനയ്ക്കു രൂപം നല്‍കി.

ഈ കാലഘട്ടത്തില്‍ത്തന്നെ പാരമ്പര്യമായി ലഭിച്ച ബിസിനസ് സാമ്രാജ്യത്തിന്റെ നേതൃത്വവും ഉസാമ ബിന്‍ ലാദന്‍ ഏറ്റെടുത്തിരുന്നു. പിന്നീടാണ് മുജാഹിദീന്‍ ഗ്രൂപ്പിന് സഹായവുമായി അഫ്ഗാനില്‍ പ്രവര്‍ത്തിച്ചത്. 88 വരെ അഫ്ഗാനിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്ന പ്രധാന കണ്ണിയായിരുന്നു ഉസാമ ബിന്‍ ലാദന്‍.

1989-ല്‍ സൗദി അറേബ്യയില്‍ മടങ്ങിയെത്തിയപ്പോള്‍ ലഭിച്ച സ്വീകരണം വീരപരിവേഷത്തിന്റേതായിരുന്നു. തിരികെയെത്തിയ ഉസാമ കുടുംബ ബിസിനസ് വീണ്ടും ഏറ്റെടുത്തു.1996 ല്‍ ഉസാമ അഫ്ഗാനിസ്താനിലെ ജലാലാബാദിലെത്തി. ഉസാമയുടെ അഫ്ഗാനിസ്ഥാനിലെ സാന്നിദ്ധ്യം, അവിടുത്തെ ആഭ്യന്തര സംഭവവികാസങ്ങള്‍ക്ക് രാജ്യാന്തരമാനം കൈവരാനും ഇടയാക്കി.

1998 ല്‍ ഉസാമയും ഡോ.അയ്മന്‍ സവാഹിരിയും മറ്റ് നിരവധി പണ്ഡിതന്മാരും ചേര്‍ന്ന് ലോകത്തെവിടെയുമുള്ള അമേരിക്കന്‍ താത്പര്യങ്ങളെ അപരാധി-നിരപരാധി വേര്‍തിരിവില്ലതെ അക്രമിക്കുവാന്‍ ലോക മുസ്ലിംകളോടാവശ്യപ്പെട്ടു.

അതിന് ശേഷം ലോകത്ത് പലയിടങ്ങളിലായി അമേരിക്കക്കാര്‍ക്കെതിരെ ആക്രമണങ്ങള്‍ നടന്നു. 2001 സെപ്റ്റംബര്‍ 11 അല്‍ഖായിദ ഭീകരര്‍ രണ്ട് യാത്രാ വിമാനങ്ങള്‍ തട്ടിയെടുത്ത് അമേരിക്കയുടെ അഭിമാന സ്തംഭങ്ങളായിരുന്ന വേള്‍ഡ് ട്രേഡ് സെന്ററും യുഎസ് സൈനിക കേന്ദ്രം പെന്റഗണും ഇടിച്ചു തകര്‍ത്തു.

ആക്രമണത്തില്‍ 3000 ഓളം പേര്‍ മരിച്ചു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇന്നും ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇതോടെ ജോര്‍ജ് ഡബ്ല്യു ബുഷ് ഭീകരവാദത്തിനെതിരാണ് അമേരിക്കയുടെ പോരാട്ടമെന്ന് പ്രഖ്യാപിച്ചു. 2011 മേയ് 1ന് പാക്കിസ്ഥാനില്‍ അമേരിക്ക നടത്തിയ സൈനിക നടപടിയില്‍ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു.

Tags: binladan's mother
Nikitha

Nikitha

Related Posts

teeth | bignewskerala
World

‘ചരിത്രപ്പല്ല്’; 18 ലക്ഷം വര്‍ഷം പഴക്കമുള്ള പല്ല് കണ്ടെത്തി, കൗതുകം

September 17, 2022
mosque blast | Bignewskerala
World

അഫ്ഗാനിസ്താനിൽ മുസ്ലിം പള്ളിക്കുനേരെ ഭീകരാക്രമണം; പുരോഹിതൻ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു

September 3, 2022
gold| bignewskerala
World

പുതിയ വീട് പണിയാന്‍ പഴയ വീട് പൊളിച്ചപ്പോള്‍ കിട്ടിയത് 400 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണനാണയങ്ങള്‍, കോടിപതികളായി ദമ്പതികള്‍

September 3, 2022
  • എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    9224 shares
    Share 9224 Tweet 0
  • ലോക്ക് ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ കണ്ടത് ഭാര്യയുടെ നിരന്തര രഹസ്യ ഫോൺ വിളിയും, ചാറ്റിംഗും; കൊല്ലത്ത് കലിമൂത്ത അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു

    34581 shares
    Share 34581 Tweet 0
  • തടയുന്ന വാഹനങ്ങള്‍ക്ക് മുന്‍പില്‍ കയറി ഇരിക്കും, പരിശോധന കഴിഞ്ഞ് പോലീസ് പറഞ്ഞാല്‍ വഴിമാറും; കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയായി തെരുവുനായയും, കൗതുകം

    0 shares
    Share 0 Tweet 0
  • പ്രളയത്തില്‍ ചുമടെടുത്തത് കണ്ട് വിവാഹത്തില്‍ നിന്നും വധുവിന്റെ വീട്ടുകാര്‍ പിന്മാറി; എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കല്യാണം മുടങ്ങി

    5172 shares
    Share 5172 Tweet 0
  • അവരുടെ കന്യാചര്‍മത്തിന് കേടുപാടുണ്ടായിരുന്നില്ല; അഭയ കേസിലെ പ്രതികളായ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് ഫോറന്‍സിക് വിദഗ്ധന്‍

    0 shares
    Share 0 Tweet 0
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Grievance Redressal
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal

© 2020 Bignews Kerala - Developed by Bigsoft.