ഫ്രാങ്ക്ഫുട്ട്: ജര്‍മനിയിലെ ഒരു നഗരത്തെ അഞ്ച് ദിവസം മുള്മുയില് നിര്‍ത്തിയ മൂര്‍ഖന്‍ പിടിയില്‍. ജര്‍മനിയിലെ ഹേര്‍ണെയിലാണ് സംഭവം. പാട്രിക് എന്നയാള്‍ വളര്‍ത്തിയതെന്ന് കരുതിയ പാമ്പാണ് ഇയാളുടെ പക്കല്‍ നിന്ന് രക്ഷപ്പെട്ട് ജനവാസമേഖലയില്‍ എത്തിയിരിക്കുന്നത്. ഇതോടെ നാട്ടുകാര്‍ക്ക് ഭയത്തില്‍ വീട്ടില്‍ താമസിക്കാന്‍ പറ്റാതായിരിക്കുകയാണ്.
കഴിഞ്ഞ അഞ്ച് ദിവസമായി ഈ പാമ്പിന്റെ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുകയാണ്. ഒരു വീടിന്റെ നിലവറയോട് ചേര്‍ന്ന കോണ്‍ക്രീറ്റ് അടിത്തറയിലെ ഇഷ്ടികകളുടെ ഇടയില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. പോലീസും അഗ്നിശമന സേനാംഗങ്ങളും പാമ്പ് പിടുത്തക്കാരും അരമണിക്കൂര്‍ പരിശ്രമിച്ചാണ് മൂര്‍ഖനെ പിടിയിലാക്കിയത്.
പിടികൂടിയ ഉടനെ മൂര്‍ഖനെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റി. പാമ്പിന്റെ സാന്നിധ്യം ഉണ്ടെന്ന് സുരക്ഷവൃത്തങ്ങളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രദേശത്തെ നാലുവീടുകളില്‍ നിന്നുള്ളവരെ മാറ്റിതാമസിപ്പിച്ചിരുന്നു. വിഷവായു വീടുകള്‍ക്ക് ഉള്ളിലേക്ക് കയറ്റിവിട്ട് മൂര്‍ഖനെ കൊലപ്പെടുത്താനും അധികൃതര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ അതിന് മുമ്പേ പാമ്പ് പിടിയിലാകുകയായിരുന്നു.