വെസ്റ്റ് മെഡ്ലാന്റ്: മാതാവിനെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, തന്റെ ജനനത്തിന് കാരണക്കാരനായ പിതാവിനെ ശിക്ഷിക്കണം. 18-ാം വയസില്‍ പെണ്‍കുട്ടി ഇറങ്ങിയത് തന്റെ അമ്മയ്ക്ക് അന്നാളില്‍ നിഷേധിച്ച നീതി വാങ്ങി കൊടുക്കാന്‍ ആണ്. 13-ാം വയസില്‍ തന്റെ മാതാവിനെ കുടുംബസുഹൃത്ത് പീഡിനത്തിന് ഇരയാക്കിയെന്നും, അതിനെ തുടര്‍ന്നാണ് താന്‍ ജനിച്ചതെന്നും, പിതാവിനെതിരെ നിയമ പോരാട്ടത്തിനിറങ്ങിയ പെണ്‍കുട്ടി പറയുന്നു.
വെസ്റ്റ് മെഡ്ലന്‍ഡിലാണ് സംഭവം. ദേശീയ മാധ്യമമായ ബിബിസിയാണ് യുവതിയുടെ നിയമപോരാട്ടം പുറത്ത് വിട്ടത്. 1969 ലായിരുന്നു കുടുംബസുഹൃത്ത് പീഡനം നടത്തിയത്. ശേഷം 1970 ല്‍ ഏഴുമാസം പ്രായമുള്ളപ്പോള്‍ പെണ്‍കുട്ടിയെ മറ്റൊരു കുടുംബം ദത്തെടുക്കുകയായിരുന്നു. എന്നാല്‍ 18-ാം വയസില്‍ സ്വന്തം മാതാവിനെക്കുറിച്ച് അന്വേഷണം നടത്തി. ശേഷം അമ്മ പീഡനത്തിന് ഇരയായതിന്റെ ഫലമായാണ് താന്‍ ജനിച്ചതെന്ന് തിരിച്ചറിയുകയായിരുന്നു. 35 വയസ് പ്രായം കൂടുതലുള്ള കുടുംബസുഹൃത്താണ് അമ്മയെ പീഡിപ്പിച്ചതെന്ന് ഇവര്‍ അന്വേഷണത്തില്‍ കണ്ടെത്തി.
പക്ഷേ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു നിയമപോരാട്ടം അത് അസാധ്യമെന്ന് പലരും അറിയിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ അവള് തയ്യാറായില്ല. കുറ്റവാളി സുഖമായി ജീവിക്കുന്നത് ശരിയല്ലെന്ന് അവളുടെ മനസ് മന്ത്രിച്ചുകൊണ്ടേയിരുന്നു. പക്ഷേ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് പരാതിപ്പെടാനും നിയമപോരാട്ടവുമായി മുന്നോട്ട് പോകാനും താല്പര്യം ഉണ്ടായിരുന്നില്ല. ഇതോടെ പെണ്‍കുട്ടി നേരിട്ട് കോടതിയില്‍ ഹാജരായി താന്‍ തന്നെ ഒരു തെളിവാണെന്നും ഡിഎന്‍എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു.
13 വയസുള്ളപ്പോള്‍ പീഡിപ്പിക്കപ്പെട്ടതുകൊണ്ടു തന്നെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന ഗുരുതര കുറ്റം കൂടി തന്റെ പിതാവ് ചെയ്തിരിക്കുകയാണെന്ന് പെണ്‍കുട്ടി കോടതിയില്‍ ആരോപിച്ചു. തന്റെ ജനനത്തിന് കാരണക്കാരനായ വ്യക്തി കുറ്റവാളിയാണെന്നും അയാള്‍ ശിക്ഷിക്കപ്പെടണമെന്നും തന്റെ അമ്മയ്ക്ക് നീതി ലഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അത്യപൂര്‍വമായ കേസാണ് ഇതെന്ന് നിയമവിദഗ്ധരും അഭിപ്രായപ്പെട്ടു.