സൂപ്പര്‍ മാര്‍ക്കറ്റിലെ പൊളിഞ്ഞിളകിയ എസ്കലേറ്ററില്‍ നിന്നും അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുവരുന്നുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇരുവരും ഇറങ്ങി അടുത്ത സെക്കന്റിലാണ് എസ്കലേറ്റര്‍ അപകടത്തിലായത്.
എസ്കലേറ്റര്‍ സൃഷ്ടിക്കുന്ന ഭീതിജനകമായ കാഴ്ചയാണ് ദൃശ്യങ്ങളിലൂടെ കാണാന്‍ കഴിഞ്ഞത്. ചൈനയിലെ അങ്ഹ്യു പ്രവശ്യയിലെ ക്സുവാന്ചെങിലെ മാളിലാണ് സംഭവം. ജൂലൈ 28 നാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. എസ്കലേറ്റര്‍ അപകടത്തിലായതു കണ്ട് അടിയില്‍ നിന്ന ഒരാള്‍ അത് ഓഫ് ചെയ്യുകയായിരുന്നു. അച്ഛനും മകനും യാതൊരു അപകടങ്ങളും കൂടാതെ രക്ഷപ്പെട്ടു.