നൈജീരിയ: നൈജീരിയയിലെ ഓണ്ഡോ സ്റ്റേറ്റ് പാര്‍ലമെന്റ് ചര്‍ച്ച നടക്കുന്നതിനിടെ പാമ്പ് കയറി. സഭയെ ഭീതിയിലാഴ്ത്തിക്കൊണ്ട് മേല്‍ക്കൂരയില്‍ നിന്നും ചേമ്പറിലേക്ക് ചാടി വീണ പാമ്പിനെ കണ്ട് എംപിമാര്‍ എഴുന്നേറ്റ് ഓടി. പിന്നീട് പാര്‍ലമെന്റ് ജീവനക്കാര്‍ പാമ്പിനെ തല്ലിക്കൊന്നു.
പാമ്പിനെ കണ്ട് സംഭാംഗങ്ങള്‍ പരിഭ്രാന്തരായതോടെ സഭ നടന്നില്ല. പിന്നീട് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതായി ജനപ്രതിനിധികളുടെ വക്താവ് ഒലുഗ്ബെന്‍ഗ ഒമൊലെ അറിയിച്ചു. സഭയുടെ പരിസരത്ത് പാമ്പുകളെ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് അകത്ത് കയറുന്നത്. സുരക്ഷ ഉറപ്പാക്കാതെ അവിടേക്ക് ഇനിയില്ലെന്നാണ് എംപിമാരുടെ നിലപാട്.
അതേസമയം, നല്ല വലിപ്പമുള്ള പാമ്പായിരുന്നുവെന്ന് ഒമൊലെ പറഞ്ഞു. പാര്‍ലമെന്റ് മന്ദിരത്തിന്റെ അറ്റകുറ്റപ്പണി കൃത്യസമയത്ത് നടക്കാത്തതും ഫണ്ട് അനുവദിക്കാത്തതുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് ഒലുഗ്ബെന്‍ഗ ഒമൊലെ ആരോപിച്ചു.