വാഷിംഗ്ടണ്‍: പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സന്ദര്‍ശനത്തിന് പിന്നാലെ പാകിസ്താന് എഫ്-16 വിമാനങ്ങള്‍ വില്ക്കാന് ഒരുങ്ങി യുഎസ്. 125 ദശലക്ഷം ഡോളറിന്റെ യുദ്ധവിമാന കരാറിനാണ് ഇരുരാജ്യങ്ങളും തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, 2018 ജനുവരി മുതല്‍ പാകിസ്താന് സുരക്ഷാ സഹായം നല്‍കുന്നത് യുഎസ് നിര്‍ത്തിവെച്ചിരുന്നു. ഈ തീരുമാനം പിന്‍വലിക്കാതെ കരാര്‍ സാധ്യമാകില്ലെന്ന് യുഎസ് അധികൃതര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഈ ആഴ്ചയില്‍ തന്നെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെയുള്ള നിരോധനം നീക്കിയേക്കും. യുഎസിന്റെ സാങ്കേതിക സഹായം തുടരുന്നതിനായി പാകിസ്താന് അപേക്ഷിച്ചിരുന്നു.