ലണ്ടന്‍: രണ്ട് മുതല്‍ അഞ്ച് വയസുവരെ പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങളെ പീഡിപ്പിച്ച വനിതയെ ജയില്‍ മോചിതയാക്കുന്നു. ഇംഗ്ലണ്ടിലെ ഡിവോണ്‍ നഗരത്തെ ഞെട്ടിച്ച കേസിലെ പ്രതിയായ വനേസ ജോര്‍ജ്ജിനെയാണ് മോചിതയാക്കുന്നത്. ഇതുവരെ ഇവര്‍ 64ല്‍ അധികം കുഞ്ഞുങ്ങളെയാണ് ഇരയാക്കിയത്. ഇത്രയും കുട്ടികളെ ഉപദ്രവിച്ച ഇവര്‍ ഒമ്പത് വര്‍ഷത്തെ തടവ് ശിക്ഷ മാത്രമാണ് അനുഭവിച്ചത്.
എന്നാല്‍ ഇവരെ മോചിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ഇത്രമേല്‍ ക്രൂരത പൈതങ്ങളോട് ചെയ്ത ഇവരെ പുറത്ത് വിടരുതെന്ന ആവശ്യമാണ് ഉയരുന്നത്. എന്നാല്‍, ഇവരെ പുറത്ത് വിട്ടാല്‍ ഇനിയും കുട്ടികളെ ഉപ്രദവിക്കാമെന്ന ആശങ്കകളും ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്. അതേസമയം നിലവില്‍ വനേസ ആളുകള്‍ക്ക് അപകടകാരിയല്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.
അതിനാല്‍ ഇവരെ പുറത്ത് വിടുന്നതില്‍ തെറ്റില്ലെന്ന പരോള്‍ ബോര്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബറില്‍ വനേസ ജയില്‍ മോചിതയാവും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇവരെ ജയിലില്‍ നിന്ന് പുറത്ത് വിടുന്നത്. ഡേ കെയര്‍ നടത്തിപ്പുകാരിയായിരുന്ന ഇവര്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വിവരം ഏറെ വൈകിയാണ് പുറത്ത് വന്നത്.
പീഡനവിവരം പുറത്ത് വന്നതിന് പിന്നാലെ ഭര്‍ത്താവ് ഇവരില്‍ നിന്ന് വിവാഹ മോചനം നേടിയിരുന്നു. വനേസയുടെ രണ്ടുപെണ്‍മക്കളും പീഡന വിവരം പുറത്തുവന്നതോടെ ഇവരെ തള്ളിപ്പറഞ്ഞിരുന്നു. നേരത്തെ പലതവണ വനേസയുടെ പരോള്‍ ആവശ്യം നിഷേധിച്ചിരുന്നു.