മാരത്തണില്‍ പകുതി ദൂരം മാത്രം ഓടി താരമായി സ്റ്റോര്‍മി എന്ന നായ. ഓസ്ട്രേലിയയില്‍ നടന്ന മാരത്തണില്‍ രണ്ടരമണിക്കൂര്‍ ഓടിയാണ് സ്റ്റോര്‍മി അത്ഭുത നായയായി മാറിയത്. 97 മത്സരാര്‍ഥികള്‍ പങ്കെടുത്ത മാരത്തണ്‍ 13 മൈലുകള്‍ പിന്നിട്ടതിന് ശേഷമാണ് സ്റ്റോര്‍മി ഇതില്‍ പങ്കാളിയായത്.
എന്നാല്‍ മറ്റ് മത്സരാര്‍ഥികള്‍ക്കൊപ്പം സ്റ്റോര്മിയും മാരത്തണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണ് മെഡലിന് അര്‍ഹനായത്. ജൂലൈ 22 ന് ഗോള്‍ഡ് ഫീല്ഡ്സ് പൈപ്ലൈന് മാരത്തണിലാണ് സ്റ്റോര്‍മി എന്ന നായക്കുട്ടി ഈ അത്ഭുത നേട്ടത്തിന് കൈവരിച്ചത്.
മറ്റ് മത്സരാര്‍ഥികള്‍ക്കിടയില്‍ തന്റെ കഴിവ് തെളിയിച്ചാണ് സ്റ്റോര്‍മി മെഡല്‍ സ്വന്തമാക്കിയതെന്ന് മത്സര സംഘാടകനായ ഗ്രാന്റ് വോളി പറഞ്ഞു. മാരത്തണിന്റെ പകുതി ദൂരം മാത്രമേ പങ്കൊടുത്തിട്ടുള്ളൂ എങ്കിലും സ്റ്റോര്‍മി രണ്ടര മണിക്കൂര്‍ ദൂരമാണ് ഈ മത്സരത്തിന്റെ ഭാഗമായത്. ഇത് മറ്റ് മത്സരാര്‍ഥികള്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയ ശരാശരി സമയത്തിന് തുല്ല്യമാണ്.