വെല്ലിങ്ടണ്‍: പ്രസവാവധി കഴിഞ്ഞ് ആറാഴ്ച പ്രായമുള്ള കുഞ്ഞിനൊപ്പം ന്യൂസിലാഡ് പ്രധാനമന്ത്രി ഔദ്യോഗിക ചുമതലകളിലേയ്ക്ക് തിരിച്ചെത്തി. പ്രസവാവധിക്ക് ശേഷം ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണാണ് വ്യാഴാഴ്ച തന്റെ ഔദ്യോഗിക ചുമതലകളിലേക്ക് തിരിച്ചെത്തിത്. ഇപ്പോള്‍ ഓക്ലന്‍ഡിലെ വീട്ടിലിരുന്ന് ചുമതല വഹിക്കുന്ന പ്രധാനമന്ത്രി ഈ ആഴ്ച അവസാനത്തോടെ വെല്ലിങ്ടണിലേക്ക് മടങ്ങിയെത്തും.
ജൂണ്‍ 21 നാണ് ജസീന്ത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മുപ്പത്തിയെട്ടുകാരിയായ ജസീന്തയുടെ ആദ്യത്തെ കുട്ടിയാണ് ഇത്. പാര്‍ലമെന്റിലേക്ക് ജസീന്തയ്ക്കൊപ്പം മകള്‍ നിവിയും എത്തുമെന്നാണ് വിവരം. കുഞ്ഞിന് വേണ്ട സൗകര്യങ്ങള്‍ പാര്‍ലമെന്റില്‍ ഒരുക്കിക്കഴിഞ്ഞു. പ്രധാനമന്ത്രിയായിരിക്കുന്നതിനിടെ കുഞ്ഞിന് ജന്മം നല്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസീന്ത. പാക് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ബേനസീര്‍ ഭൂട്ടോയ്ക്ക് 1990 ല്‍ പെണ്‍കുട്ടി ജനിച്ചിരുന്നു.
2017 ഒക്ടോബറിലാണ് ജസീന്ത ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി രാജ്യനേതൃത്വത്തിലേക്കെത്തിയത്. ടെലിവിഷന്‍ അവതാരകനായ പ്രധാനമന്ത്രിയുടെ ഭര്‍ത്താവ് ക്ലാര്‍ക്ക് ഗേഫോര്‍ഡ് ജോലി ഉപേക്ഷിച്ച് കുഞ്ഞിന്റെ പരിപാലനം ഏറ്റെടുത്ത് ഭാര്യയെ സഹായിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ജസീന്തയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ധാരാളം ഫോളാവേഴ്സുണ്ട്. രാജ്യം തിരഞ്ഞെടുത്ത മികച്ച വനിതാ പ്രതിനിധിയായി ജസീന്തയെ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.