ജിദ്ദ: ഭാര്യ ചതിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് പാകിസ്താന് സ്വദേശി ഭാര്യ ഉള്‍പ്പടെയുള്ള കുടുംബത്തിലെ ഒമ്പത് പേരെ കൊലപ്പെടുത്തി. സൗദിയില്‍ തയ്യല്‍ക്കാരനായി ജോലി ചെയ്യുന്നതിനിടെ ഭാര്യ തന്നെ വഞ്ചിച്ചുവെന്ന് അജ്മല്‍ മനസില്‍ ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതനായ അജ്മല്‍ സ്വന്തം പിതാവിനെയും കൂട്ടി ഭാര്യ വീട്ടില്‍ എത്തുകയായിരുന്നു.
തുടര്‍ന്ന് ഭാര്യയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. പിന്നാലെ മക്കളെയും ഭാര്യാ മാതാവിനെയും ഭാര്യയുടെ സഹോദരിമാരെയും കൊലപ്പെടുത്തുകയായിരുന്നു. ശേഷം അജ്മലും പിതാവും കൂടി ഭാര്യാ വീടിന് തീയിടുകയും ചെയ്തു. അജ്മല്‍ ഏതാനും ദിവസം മുന്‍പാണ് മുള്‍ട്ടാനില്‍ എത്തിയത്.
ഭാര്യയിലെ സംശയമാണ് ക്രൂരകൃത്യത്തിന് അജ്മലിനെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ആദ്യം വാക്കു തര്‍ക്കമാണ് ഉണ്ടായത്. ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. എട്ടു പേര് സംഭവ സ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്ക് പറ്റിയ ഒരാള്‍ നിഷാന്തര്‍ ആശുപത്രിയിലും വച്ചാണ് മരിച്ചത്.