കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ യുഎസ് എംബസിക്ക് സമീപം വന്‍ സ്‌ഫോടനം. ആക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 65 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് നഗരത്തെ നടുക്കിയ സ്ഫോടനം നടന്നത്.
കച്ചവടത്തിനായി ആളുകള്‍ തെരുവിലേക്ക് വരുന്ന സമയമായതിനാലാണ് ഇത്രയേറെ ജനങ്ങള്‍ കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഏത് തരത്തിലുള്ള സ്ഫോടകവസ്തുവാണ് ഉപയോഗിച്ചതെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ ഭീകരസംഘടനകള്‍ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് ഇവിടം. ശക്തമായ സ്ഫോടനമാണ് നടന്നതെന്നാണ് ലഭിക്കുന്ന വിവരം. സ്ഫോടന സ്ഥലത്ത് നിന്ന് വലിയ പുക ഉയര്‍ന്നതായി ദൃക്സാക്ഷികളും പറയുന്നുണ്ട്.