ഇസ്ലാമാബാദ്: നിയുക്ത പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് ബോളിവുഡ് താരം ആമിര്‍ ഖാന്, മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്കര്‍, നവ്ജോത് സിംഗ് സിദ്ധു എന്നിവര്‍ക്ക് ക്ഷണം. പാര്‍ട്ടി വക്താവ് ഫഫാദ് ചൗദരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ സാര്‍ക് രാജ്യങ്ങളിലെ മുഴുവന്‍ നേതാക്കളേയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആഗസ്റ്റ് പതിനൊന്നിനാണ് ദ പാകിസ്താന് സെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവായ ഇമ്രാന് ഖാന് പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്നത്.
ഇമ്രാന് വിജയിച്ചതിന് പിന്നാലെ നരേന്ദ്ര മോഡി അദ്ദേഹത്തിനെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ജൂലായ് 25ന് നടന്ന തിരഞ്ഞെടുപ്പില്‍ ഇമ്രാന് ഖാന്റെ പിടിഐ 116 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 137 സീറ്റുകളാണ് വേണ്ടത്. ഈ സാഹചര്യത്തില്‍ ചെറുപാര്‍ട്ടികളും സ്വതന്ത്രരുമായി ചേര്‍ന്നാണ് ഇമ്രാന് ഭരണത്തിലേറാന്‍ ഒരുങ്ങുന്നത്.