ദുബായ്: ദുബായ്യിലെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് 278 ദശലക്ഷം പേരെന്ന് റിപ്പോര്‍ട്ട്. റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റി പുറത്ത് വിട്ട 2018ലെ ആദ്യ ആറ് മാസങ്ങളിലെ കണക്കുകള്‍ പ്രകാരമാണിത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 275 ദശലക്ഷം പേരായിരുന്നു പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയത്. ദിനം പ്രതി ശരാശരി 1. 5 മില്യണ്‍ യാത്രികരാണ് ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവില്‍ താന്‍ സന്തുഷ്ടനാണെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ മറ്റര്‍ അല്തായെര് പറഞ്ഞു.
ഏറ്റവും കൂടുതല്‍ പേര് ഉപയോഗപ്പെടുത്തുന്നത് ദുബായ് മെട്രോയാണ്. 37.1 ശതമാനം ജനങ്ങളാണ് ദുബായ് മെട്രോ ഗതാഗതത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ടാക്സികളാണ്, 31.6 ശതമാനം. ബസുകള്‍ ഉപയോഗപ്പെടുത്തുന്നത് 27.4 ശതമാനം പേരാണ്. ദുബായ് ട്രാം ഉപയോഗപ്പെടുത്തിയത് 3.2 മില്യണ്‍ യാത്രികരാണ്. ട്രാം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവ് വന്നിട്ടില്ല. പബ്ലിക് ബസുകളിലൂടെ യാത്ര ചെയ്തത് 76. 3 മില്യണ്‍ പേരാണ്. 2018 ആരംഭിച്ചപ്പോള്‍ മുതല്‍ ഇപ്പോള്‍ വരെ ദുബായ് ടാക്സി സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയത് 87. 8 മില്യണ്‍ യാത്രകരാണ്.