റാവല്‍പ്പിണ്ടി: പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ ആശുപത്രിയില്‍ നിന്നും വീണ്ടും ജയിലില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് പാക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നും അദിയാല ജയിലിലേക്ക് മാറ്റിയത്.
ഞായറാഴ്ചയാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഷരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 13 ന് ആണ് നവാസ് ഷരീഫും മകളും പാനമ കേസില്‍ ജയിലിലായത്. കേസില്‍ ഇരുവര്‍ക്കും 10 ഉം ഏഴും വര്‍ഷം തടവ് ശിക്ഷയാണ് കോടതി നല്‍കിയത്.
തന്റെ പ്രഭാത നടത്തും മുടക്കം കൂടാതെ നടത്തുന്നതിന് ജയിലേക്ക് തിരികെകൊണ്ടു പോകണമെന്ന് ഷരീഫ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഷരീഫിന്റെ സമ്മതത്തോടെയായിരുന്നില്ല ജയിലില്‍നിന്നും ആശുപത്രിയിലേക്ക് മാറ്റിയത്.