സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പുറത്തുചാടിയ വെള്ള കംഗാരുവിനെ പൂട്ടാന്‍ പണിപ്പെട്ട് പോലീസും അന്വേഷകരും. മണിക്കൂറുകളോളമാണ് കങ്കാരു ഇവരെ വലച്ചത്. തനിയ്ക്ക് രക്ഷയില്ലെന്നു കണ്ടപാടെ സമീപത്തു കണ്ട സ്വിമ്മിംഗ് പൂളിലേയ്ക്ക് കങ്കാരു എടുത്ത് ചാടുകയായിരുന്നു.
തൊട്ടുപിന്നാലെ കരകയറ്റാനുമായി പോലീസും കൂടെ ചാടി. സ്വിമ്മിങ് പൂളില്‍ കംഗാരുവിനെ കണ്ട ഉടമയാണ് പോലീസില്‍ വിവരം അറിയിച്ചത്. ഉടമസ്ഥന്റെ പക്കല്‍ നിന്ന് ഒളിച്ചോടിയതാണ് കംഗാരു. തുടര്‍ന്ന് അധികാരികള്‍ കംഗാരുവിനെ പിന്തുടര്ന്ന് പിടിക്കാനുള്ള ശ്രമം നടത്തി. അവയെല്ലാം വിഫലമായി. പൂന്തോട്ടത്തിലുടെ ഓടിനടന്ന കംഗാരുവിനെ ഏതുവിധേന നോക്കിയിട്ടും പിടിക്കാന്‍ പോലീസിന് സാധിച്ചില്ല.
ഒടുക്കം പോലീസ് പിടിവിടില്ലെന്ന് കണ്ടപ്പോള്‍ കംഗാരു അടുത്തുള്ള സ്വിമ്മിങ് പൂളില്‍ ചാടുകയായിരുന്നു. സ്വിമ്മിങ് പൂളില്‍ നീന്തിത്തുടിച്ച കംഗാരുവിനെ ഓടുവില്‍ വലയിലാക്കുകയായിരുന്നു. പോലീസ് സംഭവത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. വെള്ള കങ്കാരുവിന്റെ ചിത്രം നിമിഷങ്ങള്‍ക്കകം വൈറലായി.