പെഷവാര്‍: പാകിസ്ഥാന്റെ പ്രധാനമന്ത്രിയായി ഇമ്രാന് ഖാന് ആഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14ന് മുമ്പ് പ്രധാനമന്ത്രിയായി ഇമ്രാന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് പിടിഐ വക്താവ് ഫൈസല്‍ ജാവേദ് ഖാന് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടന്ന തെഞ്ഞെടുപ്പില്‍ ഇമ്രാന് ഖാന്റെ ദ പാകിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ് 116 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയിച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍ ജയിലിലുള്ള മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിഎംഎല്‍എന്‍ പാര്‍ട്ടിക്ക് 64 സീറ്റും പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിക്ക് 43 സീറ്റുമാണ് ലഭിച്ചത്.