ലാഹോര്‍: അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിന് പിന്നാലെ പാകിസ്താനും മുന്‍കരുതല്‍ ശക്തമാക്കുന്നു. സുരക്ഷയുടെ ഭാഗമായി പാകിസ്താനിലെ അഞ്ച് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പാക്കിസ്ഥാന് താത്കാലികമായി നിര്‍ത്തിവച്ചു.
ലാഹോര്‍, മുള്‍ട്ടാന്‍, ഫൈസലാബാദ്, സിയാല്‍കോട്ട്, ഇസ്ലാമാബാദ് എന്നീ വിമാനത്താവളങ്ങളാണ് പാക്കിസ്ഥാന് അടച്ചത്. ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകളെല്ലാം റദ്ദാക്കി. ആളുകളെയും പൂര്‍ണമായി ഒഴിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷ സാധ്യത കണക്കിലേടുത്ത് ഇന്ത്യയിലും അഞ്ച് വിമാനതാവളങ്ങള്‍ താത്കാലികമായി അടച്ചിരുന്നു.