ഇസ്ലാമാബാദ്: ബാലാകോട്ടിലെ ഭീകര താവളം ആക്രമിച്ച് ഭീകരരെ വധിച്ചെന്ന ഇന്ത്യയുടെ അവകാശവാദത്തെ തള്ളി പാകിസ്താന് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി രംഗത്ത്. പാകിസ്താനില്‍ ആരും മരിച്ചിട്ടില്ല. ഇന്ത്യ കെട്ടുകഥ മെനയുകയാണെന്നാണ് മുഹമ്മദ് ഖുറേഷിയുടെ വാദം.
ഇന്ത്യന്‍ ആക്രമണം നടന്ന സ്ഥലത്ത് വിദേശമാധ്യമങ്ങളെ എത്തിക്കുമെന്നും ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു. ഇതിനായി ഹെലികോപ്ടറുകള്‍ തയ്യാറാക്കി വച്ചിരിക്കുകയാണ്. ഇപ്പോള്‍ കാലാവസ്ഥ മോശമാണ്. കാലാവസ്ഥ അനുകൂലമായാല്‍ ഹെലികോപ്ടറുകള്‍ അവിടെ എത്തുമെന്നും മുഹമ്മദ് ഖുറേഷി പറഞ്ഞു.
എന്നാല്‍ അതിര്‍ത്തി കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയതായി പാകിസ്താന് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യ നടത്തിയത് ന്യായീകരണമില്ലാത്ത കടന്നുകയറ്റമാണ്. ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്നും പാകിസ്താന് പ്രതികരിച്ചു.
പുല്‍വാമ ഭീകരാക്രമണത്തിന് പകരമായി ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യന്‍ സൈന്യം പാകിസ്താന് വന്‍ തിരിച്ചടി നല്‍കിയത്. ബലാക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ധീരമായ നീക്കത്തിന്റെ അഭിമാനത്തിലാണ് ഇന്ന് രാജ്യം.