ബെയ്ജിങ്: സുരക്ഷിതമായി വിമാനം ലക്ഷ്യ സ്ഥാനത്തെത്താനായി യാത്രക്കാരന് എന്‍ജിനിലേക്ക് നാണയങ്ങള്‍ കാണിക്കയിട്ടു. ഇതെ തുടര്‍ന്ന് 162ഓളം യാത്രക്കാര്‍ കുടുങ്ങി. ചൈനയിലെ ആന്‍ക്വിങ് ടിയാന്‍സുഷാന്‍ വിമാനത്താവളത്തിലാണ് സംഭവം.
എന്‍ജിനില്‍ കുടുങ്ങിയ നാണയം പറക്കുന്നതിനിടയില്‍ വിമാനത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമാകുമെന്ന് കണ്ടെത്തിയതോടെ ലക്കി എയര്‍ എന്ന വിമാനം യാത്ര റദ്ദുചെയ്യുകയായിരുന്നു. ലൂ എന്ന 28കാരനാണ് സുരക്ഷിതയാത്രക്കായി പ്രാര്‍ത്ഥിച്ച് എന്‍ജിനില്‍ നാണയത്തുട്ടുകളിട്ടത്.
സുരക്ഷ ഉദ്യോഗസ്ഥര്‍ ലക്കി എയര്‍ 8എല്‍9960യുടെ എന്ജിന് സമീപം രണ്ട് നാണയതുട്ടുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. ലൂ വിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
തുടര്‍ന്ന് സുരക്ഷാ പ്രശ്നങ്ങള്‍ ഉയര്‍ന്നതിനാല്‍ വിമാനം റദ്ദാക്കുകയായിരുന്നു. 162ഓളം യാത്രക്കാര്‍ക്കാണ് ഇതുമൂലം യാത്ര തടസ്സപ്പെട്ടത്. 15ലക്ഷത്തോളം രൂപയാണ് ലക്കി എയര്ന് ഇതുവഴിയുണ്ടായ നഷ്ടം. ലൂനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.