ഫ്ലോറിഡ: അഞ്ചു പേര് സെന്‍ട്രല്‍ ഫ്ലോറിഡയിലെ സണ്‍ട്രസ്റ്റ് ബാങ്കിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ആക്രമിയെന്നു സംശയിക്കുന്ന 21കാരന് സീഫന്‍ ക്സേവര്‍ തന്നെയാണു ഈ വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. ഇയാള്‍ പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്.
അക്രമണം പുലര്‍ച്ചെയോടെയായിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ കാരണവും ഇതുവരെ വ്യക്തമായിട്ടില്ല.
This is a terrible day for Sebring, Highlands County and for the state of Florida. Casey and I extend our most sincere condolences and sympathies to the families and loved ones of the victims. The people of Florida stand with the community of Sebring.
— Ron DeSantis (@GovRonDeSantis) January 23, 2019
സംഭവത്തില്‍ എത്ര പേര്‍ക്കു പരുക്കുപറ്റിയെന്നതിനെക്കുറിച്ചും സൂചനകളില്ല. പ്രാദേശിക പൊലീസിനോടു അന്വേഷണത്തില്‍ സഹകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നു ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് പറഞ്ഞു.