അഡിസ് അബാബ: എത്യോപ്യയിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കി ആഗോളതലത്തില്‍ കാപ്പിവില കുത്തനെ ഇടിഞ്ഞു. ബുദ്ധിമുട്ടിലായ കര്‍ഷകര്‍ കാപ്പി കൃഷിയില്‍നിന്ന് പിന്തിരിയാനൊരുങ്ങുകയാണ്. ഏറ്റവും വലിയ വില ഇടിവാണ് കഴിഞ്ഞ സെപ്തംബറില്‍ കാപ്പികര്‍ഷകര്‍ നേരിട്ടത്.
ഇതോടെ രാജ്യത്ത് ഏറ്റവും കൂതുതല്‍ കയറ്റുമതി ചെയ്യുന്ന കാപ്പിയുടെ ഭാവി അവതാളത്തിലാവുകയാണ്. ബ്രസീലില്‍ ഉല്‍പ്പാദിപ്പിക്കുന്ന അറേബ്യന്‍ ഇനമായ ‘മൗണ്ടന്‍ കോഫി’യുടെ വില കുത്തനെ കൂടിയതാണ് എത്യോപ്യന്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. കാപ്പി, ചായ, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍നിന്ന് കഴിഞ്ഞ വര്‍ഷം 200 ദശലക്ഷം ഡോളറായിരുന്നു എത്യോപ്യയുടെ വരുമാനം.