വാഷിംഗ്ടണ്‍: കാലാവധി തീരാന്‍ മൂന്നുവര്‍ഷം കൂടി ബാക്കിയിരിക്കേ ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം രാജിവെച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കാലാവസ്ഥ വ്യതിയാനത്തില്‍ ഉണ്ടായ അഭിപ്രായഭിന്നതയാണ് രാജിവെയ്ക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ മാസം കാലാവസ്ഥ വൃതിയാനം തടയുന്നതിന് 20000 കോടി ഡോളര്‍ ചെലവിടുമെന്ന് ലോകബാങ്ക് പ്രഖ്യാപിച്ചിരുന്നു. നിലവിലുളള നിക്ഷേപം ഇരട്ടിയാക്കാനായിരുന്നു തീരുമാനം. ഇതിന് പിന്നാലെ ട്രംപുമായി കലാവസ്ഥ വ്യതിയാനത്തില്‍ അഭിപ്രായഭിന്നതയുണ്ടാവുകയും ഇതില്‍ പ്രതിഷേധിച്ച് ജിം യോങ് കിം രാജി വെയക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഫെബ്രുവരി ഒന്നിന് സ്ഥാപനത്തോട് വിടപറയുമെന്ന് സുചിപ്പിച്ച് ലോകബാങ്ക് ജീവനക്കാര്‍ക്ക് ജിം യോങ് കിം ഇ-മെയില്‍ സന്ദേശം നല്കി. വികസ്വര രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കുമെന്നും കത്തില്‍ പറയുന്നു.