വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രാജിവെച്ചു. പകരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ പ്രതിരോധ സെക്രട്ടറിയായി ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറി പാട്രിക് ഷനാഹാനെ നിയമിച്ചു. സിറിയയില്‍ നിന്ന് മുഴുവന്‍ സൈനിക ഗ്രൂപ്പുകളെയും പിന്‍വലിച്ച ട്രംപിന്റെ തീരുമാനത്തില്‍ വിമര്‍ശിച്ചുകൊണ്ടായിരുന്നു മാറ്റിസ് രാജി പ്രഖ്യാപിച്ചത്.
ജെയിംസ് മാറ്റിസിന്റെ രാജിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുറത്ത് വന്നത്. എന്നാല്‍ മാറ്റിസ് രാജിവെക്കുന്നതിന് മുമ്പേ തന്നെ അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കികൊണ്ട് ട്രംപ് ഉത്തരവിറക്കി. തുടര്‍ന്ന് ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറിയായ പാട്രിക് ഷനാഹാനെ ആക്ടിങ് ഡിഫന്‍സ് സെക്രട്ടറിയായി ട്രംപ് നിയമിക്കുകയായിരുന്നു. ഇന്നലെയാണ് ട്വിറ്ററിലൂടെ പ്രസിഡണ്ട് ട്രംപ് ഇക്കാര്യം അറിയിച്ചത്.
2019 ജനുവരി ഒന്ന് മുതല്‍ ഷനാഹാന് ആക്ടിങ് പ്രതിരോധ സെക്രട്ടറിയായി സേവനമനുഷ്ടിക്കുമെന്ന് ട്രംപ് ട്വീറ്റില്‍ വ്യക്തമാക്കുന്നു. രാജി പ്രഖ്യാപിച്ചിരുന്നെങ്കിലും 2019 ഫെബ്രുവരി വരെ മാറ്റിസിന് പ്രതിരോധ സെക്രട്ടറി സ്ഥാനത്തു തുടരമായിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ ട്രംപ് അദ്ദേഹത്തെ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയായിരുന്നു.