പാരീസ്: ഫ്രാന്‍സില്‍ സുരക്ഷാസേനക്ക് എതിരെ നടന്ന വെടിവയ്പ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. 12 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. സ്ട്രോസ് ബര്‍ഗ് നഗരത്തിലെ ക്രിസ്തുമസ് വിപണിയില്‍ ചൊവ്വാഴ്ച രാത്രി എട്ടോടെ വന്‍തിരക്കുള്ള സമയത്ത് ആയിരുന്നു ആക്രമണം. വെടിയുതിര്‍ത്ത അക്രമി രക്ഷപ്പെട്ടെന്ന് പോലീസ് അറിയിച്ചു.
വെടിവയ്ക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ നിരവധികേസുകളില് പോലീസിന്റെ നോട്ടപ്പുള്ളിയായ ഇരുപത്തൊമ്പതുകാരനാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ സുരക്ഷ ശക്തമാക്കി. സ്ട്രോസ് ബര്‍ഗില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് ചേരുന്നതിനിടെയാണ് സംഭവം. നഗരത്തില്‍ ആളുകള്‍ പൊതുനിരത്തില്‍ ഇറങ്ങരുതെന്ന് പോലീസ് നിര്‍ദേശം നല്കി.