ബ്യൂണസ് ഐറിസ്: അര്‍ജന്റീനയില്‍ ജി20 ഉച്ചകോടിക്ക് തുടക്കം കുറിച്ചു. ആദ്യ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സംബന്ധിച്ചു. ഉച്ചകോടിയില്‍ ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം, റഷ്യ ഉക്രൈന് സംഘര്‍ഷം തുടങ്ങിയവ പ്രധാനമായും ചര്‍ച്ചാ വിഷയമാവും.
ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍പിങ്ങുമായി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബ്രിക്സ് രാജ്യങ്ങളുടെ തലവന്മാരുമായും മോഡി ചര്‍ച്ച നടത്തും.അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുടിന് എന്നിവര്‍ ഉച്ചകോടിയില്‍ സംബന്ധിക്കുന്നുണ്ട്.