സൗദി: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ പുലര്‍ച്ചെ മുതല്‍ ആരംഭിച്ച ശക്തമായ മഴ തുടരുന്നു. മഴയില്‍ റോഡുകളും അണ്ടര്‍പാസുകളും വെള്ളകെട്ടുകളായി. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രണ്ടാഴ്ചയായി കൂടിയും കുറഞ്ഞും തുടരുന്ന മഴ വീണ്ടും ശക്തമാവുകയാണ്. പുലര്‍ച്ചെ മുതല്‍ ആരംഭിച്ച മഴ ഉച്ചവരെ തുടര്‍ച്ചയായി പെയ്തു. ദമ്മാം, അല്‍ഖോബാര്‍, ജുബൈല്‍ തുടങ്ങി പ്രവിശ്യയിലെ മിക്കയിടങ്ങളിലും ശക്തമായ ഇടി മിന്നലോടു കൂടിയ മഴയാണ് പെയ്യുന്നത്. റോഡുകളിലും അണ്ടര്‍പാസുകളിലും വെള്ളം നിറഞ്ഞതോടെ മിക്ക ഹൈവേകളിലും ഗതാഗത തടസ്സപ്പെട്ടു.
മഴ ശക്തമായതോടെ മിക്ക സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി നല്കി. ഒപ്പം പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ച മുതല്‍ അവധി നല്‍കിയിട്ടുണ്ട്. പടിഞ്ഞാറന്‍, മധ്യ പ്രവിശ്യകളില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. തമ്പടിക്കുന്നതും ദീര്‍ഘദൂര യാത്രയും ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് കാലവര്‍ഷകെടുതിയില്‍ ഇതുവരെയായി മുപ്പത്തിയഞ്ച് ജീവനുകളാണ് ഇല്ലാതായത്. യുഎഇയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചിട്ടുണ്ട്.