വാഷിംഗ്ടണ്‍: മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സൗദി അറേബ്യയ്ക്കെതിരെ ഉപരോധം വേണമെന്ന ആവശ്യവുമായി യുഎസ് സെനറ്റര്‍മാര്‍. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനോട് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മൃദുസമീപനം പുലര്‍ത്തുകയാണെന്ന് സെനറ്റര്‍മാര്‍ ആരോപിച്ചു.
സൗദി അറേബ്യക്ക് എതിരെ നിര്‍ബന്ധമായും ഉപരോധം കൊണ്ടുവരണമെന്ന് സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു. ഡെമോക്രാറ്റുകള്‍ക്ക് പുറമെ ട്രംപിന്റെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും ഈ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. സൗദി രാജകുടുംബാംഗങ്ങള്ക്കെതിരെയും യാത്രാവിലക്ക് അടക്കമുള്ള നിയന്ത്രണം കൊണ്ടുവരണമെന്നും ആവശ്യമുയര്‍ന്നു. ട്രംപ് സൗദിക്കാണ് ആദ്യ പരിഗണന നല്‍കുന്നതെന്ന് സെനറ്റര്‍മാര്‍ ആരോപിച്ചു. സൗദിയുമായുള്ള അമേരിക്കയുടെ മൃദുസമീപനം റഷ്യക്കും ചൈനയ്ക്കും വന്‍ നോട്ടം ഉണ്ടാക്കുന്നുണ്ടെന്നും സെനറ്റര്‍മാര്‍ പറഞ്ഞു.