വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനോട് തര്‍ക്കിച്ച സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ ജിം അകോസ്റ്റയുടെ പ്രസ് പാസ് പുനഃസ്ഥാപിക്കാന്‍ കോടതി ഉത്തരവ്. എന്നാല്‍, ഭാവിയിലെ വാര്‍ത്താ സമ്മേളനങ്ങളില്‍ മോശമായി പെരുമാറിയാല്‍ അകോസ്റ്റയെ വീണ്ടും പുറത്താക്കുമെന്ന് ട്രംപ് പറഞ്ഞു.
ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ റിപ്പോര്‍ട്ടറുടെ പാസ് പുനഃസ്ഥാപിച്ചത് ഒരു വലിയ കാര്യമല്ലെന്ന് ട്രംപ് പറഞ്ഞു. അകോസ്റ്റ നിരന്തരം ചോദ്യംചോദിച്ചതുമൂലം മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്ക് സംസാരിക്കാന്‍ അവസരം കിട്ടിയില്ലെന്നും ട്രംപ് വാദിച്ചു. ട്രംപുമായി തര്‍ക്കിച്ച അക്കോസ്റ്റയുടെ പ്രസ് പാസ് റദ്ദുചെയ്തതിനെതിരെ സിഎന്‍എന്‍ ആണ് കോടതിയില്‍ പരാതി നല്‍കിയത്. മാധ്യമ സ്വതന്ത്ര്യം ഹനിക്കലാണ് നടപടിയെന്നാണ് സിഎന്‍എന്‍ വാദിച്ചത്.