ബീയ്ജിങ്: മൂത്രം കുടിപ്പിക്കല്‍, പ്രാണികളെ തീറ്റിക്കല്‍, ചാട്ടവാറിനടി തുടങ്ങിയ മൃഗീയമായ ശിക്ഷാ രീതികളാണ് പ്രമുഖ കമ്പനിയില്‍ ജീവനക്കാര്‍ക്ക് നല്‍കുന്നത്. ജോലിയില്‍ വീഴ്ച വരുത്തിയിലാണ് ഇത്തരം ശിക്ഷാ വിധികള്‍ നടപ്പിലാക്കുക. ചൈനീസ് കമ്പനിയിലാണ് ഈ ശിക്ഷാ രീതികള്‍ നടപ്പിലാക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ചൈനീസ് പ്രവിശ്യയായ ഗൈ്വചോയിലെ ഭവനപുനരുദ്ധാരണ നിര്‍മ്മാണങ്ങള്‍ നടത്തുന്ന കമ്പനിയിലെ ജീവനക്കാര്ക്കാണീ ദുരവസ്ഥ.
ചിലരുടെ തല മുണ്ഡനം ചെയ്യിക്കുകയും ശൗചാലയത്തിലെ പാത്രത്തില്‍നിന്ന് വെള്ളം കുടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്ന ചിത്രങ്ങളുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ചൈനീസ് ഔദ്യോഗികവാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മറ്റ് ജീവനക്കാരുടെ മുന്നില്‍വെച്ചാണ് ശിക്ഷനടപ്പാക്കുന്നതെന്ന് പ്രാകൃത നടപടികളെത്തുടര്‍ന്ന് കമ്പനിയില്‍നിന്ന് രാജിവെച്ച മുന്‍ജീവനക്കാര്‍ പറയുന്നു.
ലെതര്‍ ഷൂസോ യൂണിഫോമോ ധരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 50 യുവാന്‍ പിഴ നല്‍കണം. പീഡനദൃശ്യങ്ങള്‍ പുറത്തെത്തിയതിനെത്തുടര്‍ന്ന് കമ്പനിയിലെ മൂന്ന് മാനേജര്‍മാര്‍ക്ക് അഞ്ചുമുതല്‍ 10 ദിവസം വരെ ജയില്‍ശിക്ഷ ലഭിച്ചതായി ചൈനീസ് പ്രാദേശിക സുരക്ഷാവിഭാഗം പറഞ്ഞു. ഈ വര്‍ഷമാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്.