ബീജിംങ്: കടുത്ത നടുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ സ്ത്രീയുടെ കിഡ്നിയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് മൂവായിരത്തോളം കല്ലുകള്‍. ചൈനയിലെ ഷാങ്ഷ്വോവിലെ വുജിന്‍ ആശുപത്രിയിലാണ് ഡോക്ടര്‍മാരെ പോലും അമ്പരിപ്പിച്ച സംഭവം നടന്നത്.
കഠിനമായ നടുവേദനയും പനിയുമായാണ് ഴാങ് എന്ന അമ്പത്താറുകാരി ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയത്. വിദഗ്ധ പരിശോധനയില്‍ ഴാങ്ങിന്റെ വലത് കിഡ്നിയില്‍ കല്ലുകള്‍ നിറഞ്ഞതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് 2980 കല്ലുകള്‍ ഴാങ്ങിന്റെ കിഡ്നിയില്‍ നിന്നും നീക്കം ചെയ്തത്.
വര്‍ഷങ്ങളായി കിഡ്നിയിലെ കല്ലിന് ചികിത്സ തേടുന്ന ആളാണ് ഴാങ്. എന്നാല്‍ ഇത്രയും അധികം കല്ലുകള്‍ നീക്കം ചെയ്തെന്ന കാര്യം അമ്പരപ്പോടെയാണ് ഴാങ്ങ് കേട്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷ വുജിന്‍ ആശുപത്രിയില്‍ സുഖം പ്രാപിക്കുകയാണെന്ന് ചൈനീസ് മാധ്യമമായ മോഡേണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
നേരത്തേയും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള ധനരാജ് വാദിലേ എന്നയാളില്‍ നിന്നും 1,72,155 കല്ലുകള്‍ നേരത്തെ നീക്കം ചെയ്തിരുന്നു. ഇതാണ് ഗിന്നസ് റെക്കോര്‍ഡ് പ്രകാരം ഒരാളില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ഏറ്റവും കൂടുതല്‍ കല്ലുകള്‍.