ഹുദൈദ: ഹുദൈദ തുറമുഖം തിരിച്ച് പിടിക്കാനുള്ള ആക്രമണത്തില്‍ ഇത് വരെ കൊല്ലപ്പെട്ടത് നൂറ് കണക്കിന് ഹൂതികള്‍. സൗദി അറേബ്യ പിന്തുണ നല്കുന്ന യമന്‍-സഖ്യസേന വിഭാഗങ്ങളിലെ സൈനികര്‍ക്കും പരിക്കുണ്ട്. ആക്രമണം രൂക്ഷമായതോടെ പതിനായിരക്കണക്കിന് സാധാരണക്കാരണ് സമീപ പ്രദേശങ്ങളില്‍ കുടുങ്ങിയിട്ടുള്ളത്.
യമനിലെ തന്ത്രപ്രധാനമായ തുറമുഖമാണ് ഹുദൈദ. നിലവില്‍ യമനിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും ഇന്ധനവും എത്തുന്നത് ഹുദൈദ വഴിയാണ്. ഇത് കീഴടക്കിയാല്‍ ഹൂതികളുടെ ശക്തി ഇല്ലാതാക്കാം എന്ന ലക്ഷ്യത്തോടെയാണ് തുറമുഖം പിടിച്ചടയ്ക്കാന്‍ സഖ്യസേന നീക്കം ആരംഭിച്ചത്.
യമന്‍ സൈന്യത്തിന്റെ പിന്തുണയോടെ വ്യോമാക്രമണമാണ് മേഖലയില്‍ നടക്കുന്നത്. അടുത്തയാഴ്ച നടക്കുന്ന സമാധാന ചര്‍ച്ചയ്ക്ക് മുമ്പ് ഹൂതികളെ പ്രതിരോധത്തിലാക്കുക എന്നതാണ് സൈന്യത്തിന്റെ ലക്ഷ്യം.
തുറമുഖത്തിന് നാല് കിമീ അകലെയാണ് യമന്‍ സൈന്യമുള്ളത്. ഹുദൈദ നിലവില്‍ ഹൂതി സൈന്യത്താല്‍ സജീവമാണ്. കുഴി ബോംബുകള്‍ വ്യാപകമായതിനാല്‍ പ്രദേശത്തേക്ക് കരമാര്‍ഗം എത്തപ്പെടാന്‍ ബുദ്ധിമുട്ടുണ്ട്.
എന്നാല്‍ ആക്രമണം പ്രധാനമായും ബാധിച്ചത് സാധാരണക്കാരെയാണ്. വ്യോമാക്രമണമായതിനാല് പാലായനം ചെയ്യാനും കഴിയുന്നില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഭ്യന്തര യുദ്ധം ആരംഭിച്ചതോടെ യമന്‍ കടുത്ത പട്ടിണിയിലാണ്. ഓരോ മണിക്കൂറിലും രണ്ട് കുട്ടികള്‍ വീതം മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഭക്ഷണസാധനങ്ങള്‍ ലഭ്യമാകാതായതോടെ പച്ചില വേവിച്ചാണ് ഭക്ഷിക്കുന്നത്. ഇതിനോടൊപ്പം കറന്‍സിയുടെ മൂല്യം കുത്തനെ കുറഞ്ഞതും തൊഴിലില്ലായ്മയും യമനികളെ നരകതുല്ല്യമായ ജീവിതത്തിലേക്ക് തള്ളിവിട്ടെന്ന് ആംനസ്റ്റി അടക്കുമുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.