എച്ച്ഐവി ബാധിതന്റെ കൈകോര്‍ത്തുപിടിച്ച് ലോകത്തെ ഞെട്ടിച്ച ഡയാന രാജകുമാരിയുടെ ചിത്രം എച്ച്ഐവി രക്തം കൊണ്ട് വരച്ച് അമേരിക്കന്‍ ചിത്രകാരന്. കോണര്‍ കോളിന്‍സ് എന്ന ചിത്രകാരനാണ് വിപ്ലവകരമായ ചിത്രം വരച്ചത്. സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് കുമാരിയുടെ ചിത്രം. സമൂഹത്തിന് വലിയൊരു സന്ദേശവുമായാണ് ഇത്തരത്തിലൊരു ചിത്രം താന്‍ തയ്യാറാക്കിയതെന്ന് കോളിന്‍സ് പറയുന്നു.
1987-ലാണ് എച്ച്ഐവി പോസിറ്റീവായ വ്യക്തിയുടെ കൈകോര്‍ത്തുപിടിച്ചത്. എയ്ഡ്സ് രോഗത്തെ കുറിച്ച് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളെ തിരുത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഡയാനയുടെ പ്രവര്‍ത്തി. അന്ന് ഇത് വലിയ വാര്‍ത്തയാവുകയും ഇരുവരുടേയും ചിത്രം വലിയ പ്രാധാന്യത്തോടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഈ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് കോളിന്‍സ് ഡയാനയുടെ ചിത്രം വരച്ചത്.
എച്ച്ഐവി രക്തവും ഡയമണ്ട് ഡസ്റ്റും ഉപയോഗിച്ചാണ് കോളിന്‍സ് ചിത്രം വരച്ചിരിക്കുന്നത്. സമൂഹത്തില്‍ ഇന്നും മാറ്റമില്ലാതെ തുടരുന്ന സമ്പ്രദായങ്ങളെ എതിര്‍ക്കാന്‍ വേണ്ടിയാണ് ചിത്രം വരയ്ക്കാനായി എച്ച് ഐ വി പോസിറ്റീവായ രക്തം തന്നെ തിരഞ്ഞെടുത്തതെന്ന് കോളിന് പറയുന്നു. ദശാബ്ദങ്ങള്‍ക്ക് ശേഷവും എച്ച് ഐ വി സംബന്ധിച്ച തെറ്റിദ്ധാരണകള്‍ വ്യാപകമായി തന്നെ നിലനില്‍ക്കുന്നുണ്ടെന്നാണ് കോളിന്റെ അഭിപ്രായം. ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
My portrait of Princess Diana made using HIV positive blood and Diamond Dust. (Thread follows) pic.twitter.com/Fpj6dEDnRj
— Conor Collins (@conartworks) July 17, 2018