വാഷിങ്ടണ്‍: വീടിനകത്ത് കളിച്ചു കൊണ്ടിരിക്കെ വളര്‍ത്തുനായ കുട്ടിയെ കടിച്ചു കുടഞ്ഞു. പിറ്റ്ബുള്‍ വര്‍ഗത്തില്‍പ്പെട്ട നായയാണ് കുഞ്ഞിനെ കടിച്ചു കീറിയത്. കുഞ്ഞിന്റെ മാതാവ് രക്ഷിക്കാന്‍ പല വഴികളും തേടിയെങ്കിലും നായ കുട്ടിയെ കടിച്ചു പിടിച്ച് തന്നെ ഇറിക്കുകയായിരുന്നു. ഒടുവില്‍ പോലീസ് എത്തിയാണ് കുഞ്ഞിനെ നായയില്‍ നിന്നും വീണ്ടെടുത്ത് ആശുപത്രിയില്‍ എത്തിക്കാനായത്. പക്ഷേ അപ്പോഴേയ്ക്കും കുഞ്ഞിന്റെ ജീവന് നഷ്ടപ്പെട്ടിരുന്നു.
നായ കുട്ടിയെ ആക്രമിക്കുന്നതു കണ്ട അമ്മയാണ് പോലീസിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ പോലീസ് നോര്‍ത്ത് കരോലിനയിലുള്ള വീട്ടില്‍ എത്തുകയും ചെയ്തു. എന്നാല്‍ ഇവര്‍ എത്തുമ്പോള്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നായ കടിച്ചു പിടിച്ചിരിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് നായയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. രണ്ടു തവണ വെടിവെച്ചിട്ടാണ് നായയെ കൊലപ്പെടുത്താന്‍ സാധിച്ചത്. ആദ്യശ്രമം പരാജയപ്പെട്ടതോടെ ഡെപ്യൂട്ടി രണ്ടാമതും വെടിവയ്ക്കുകയായിരുന്നു.
അതേസമയം താന്‍ വീട്ടുജോലി ചെയ്യുന്നതിനിടയിലാണ് മകളുടെ കരച്ചില് കേട്ടതെന്നും സംഭവം കണ്ടയുടന്‍ നായയെ പിന്തിരിപ്പിക്കാന് ശ്രമിച്ചെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയെ നായയില്‍ നിന്ന് രക്ഷിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അടുക്കളയില്‍ നിന്നും കത്തി എടുത്ത് കൊണ്ട് വന്ന് നായയെ കുത്തി പരുക്കേല്‍പ്പിച്ചു. എന്നിട്ടും നായ കുട്ടിയെ വിടാന്‍ തയ്യാറാവാത വന്നപ്പോഴാണ് പോലീസിന്റെ സഹായം തേടിയതെന്നും അവര്‍ പറഞ്ഞു. വളരെ അക്രമകാരിയായ പിറ്റ് ബുള്‍ വിഭാഗത്തില്‍ പെട്ട നായയെ വളര്‍ത്തുന്നത് പല രാജ്യങ്ങളിലും കുറ്റകരമാണെങ്കിലും പലരും ഇപ്പോഴും ഇതിനെ വളര്‍ത്തുന്നുണ്ട്.