കോഴിതല എന്നു പറഞ്ഞാല്‍ പ്രത്യേക ചിത്രം നല്‍കേണ്ടതില്ല. ആഭിചാര കര്‍മ്മങ്ങള്‍ക്കും മറ്റുമായി ചെകുത്താനെ സാമ്യപ്പെടുത്തുന്ന കോഴി തല ഏവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ ആ കോഴി തല കടലില്‍ പ്രത്യക്ഷപ്പെട്ടാലോ…? കഴിഞ്ഞ ദിവസമാണ് ആഴക്കടലില്‍ തലയില്ലാ കോഴി ചെകുത്താനെ കണ്ടെത്തിയത്. അന്റാര്‍ട്ടിക് സമുദ്രാന്തര്‍ ഭാഗത്തു നിരീക്ഷണം നടത്തിയിരുന്ന ഗവേഷകരാണ് വിചിത്ര ജീവിയെ കണ്ടെത്തിയത്.
അന്റാര്‍ട്ടിക് സമുദ്രമേഖലയില്‍ ഈ ജീവിയെ ആദ്യമായി കണ്ടെത്തുന്നത്. സീ കുക്കുമ്പര്‍ അഥവാ കടല്പ്പുഴു എന്നറിയപ്പെടുന്ന ഇവയെ മുന്‍പ് ഗള്‍ഫ് ഓഫ് മെക്സിക്കന്‍ മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്. എനിപ്നെയാസ്റ്റെസ് എക്സിമിയ എന്നാണ് ഇവയുടെ ശാസ്ത്രനാമം. കടലിന്നടിത്തട്ടിലൂടെ വളരെ പതിയെയാണ് ഇവയുടെ സഞ്ചാരം. ശരീരത്തിലുള്ള ടെന്റക്കിളാണ് ഇവയെ മണല്‍പ്പരപ്പിലൂടെ നീങ്ങാന്‍ സഹായിക്കുന്നത്. ശരീരത്തോട് ചേര്‍ന്ന് ചിറകുകള് പോലുള്ള ഭാഗവും ഇവയ്ക്കുണ്ട്. അന്റാര്‍ട്ടിക് ഡിവിഷനിയെ ഗവേഷകരാണ് അപൂര്‍വമായ ഈ ദൃശ്യങ്ങള്‍ കടലാഴങ്ങളില്‍ നിന്ന് പകര്‍ത്തിയത്.
നക്ഷത്ര മത്സ്യങ്ങള്‍ ഉള്‍പ്പെടുന്ന എക്കാനോഡെര്മറ്റ എന്ന കടജീവി വിഭാഗത്തില്‍ പെടുന്നവയാണ് ഈ വിചിത്ര ജീവി. ഭൂരിഭാഗം സമയവും കടലിന്റെ അടിത്തട്ടിലാണ് ഇവ ജീവിക്കുന്നത്. കടലിന്റെ അടിത്തട്ടിലുള്ള ആല്‍ഗകളാണ് ഇവയുടെ പ്രധാന ഭക്ഷണം. സമുദ്രാന്തര്‍ ഭാഗത്തുനിന്ന് ചിത്രീകരിക്കുന്ന പല ജീവികളുടെയും ദൃശ്യങ്ങള്‍ ഇതുപോലെ അമ്പരപ്പെടുത്തുന്നതാണെന്ന് സമുദ്രാന്തര്‍ ഗവേഷകനായ ഡെറിക് വെല്‍സ്ഫോര്‍ഡ് വ്യക്തമാക്കി.