ഗാസസിറ്റി: ഇസ്രായേല്‍ പാലസ്തീന് വെടിവെയ്പ് തുടരുന്നു. ഗാസ അതിര്‍ത്തിയില്‍ ഇസ്രായേലി സൈന്യം നടത്തിയ വെടിവെയ്പില്‍ 32 പാലസ്തീന്‍കാര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം ഇസ്രായേല്‍ സൈന്യം പാലസ്തീന് യുവാവിനെ വെടിവച്ചുകൊന്നിരുന്നു.
കഴിഞ്ഞയാഴ്ച വെസ്റ്റ്ബാങ്കിലെ വ്യവസായകേന്ദ്രത്തില്‍ നടന്ന സംഘര്‍ഷത്തില്‍ രണ്ട് ഇസ്രായേലികള്‍ കൊല്ലപ്പെട്ടശേഷം കടുത്ത ആക്രമണമാണ് ഇസ്രായേല്‍ സൈന്യം നടത്തുന്നത്. അതിനിടെ, വെസ്റ്റ്ബാങ്കില്‍ പ്രവര്‍ത്തിക്കുന്ന പാലസ്തീന് സ്കൂള്‍ ഇസ്രായേല്‍ സേന അടച്ചുപൂട്ടിച്ചതും സംഘര്‍ഷത്തിനിടയാക്കി.
സ്കൂള്‍ കേന്ദ്രീകരിച്ച് അക്രമം നടക്കുന്നെന്നാരോപിച്ചാണ് നടപടി. സ്കൂള്‍ അടച്ചുപൂട്ടണമെന്ന ഇസ്രായേലിന്റെ മുന്നറിയിപ്പ് അവഗണിച്ച് സ്കൂള്‍ പരിസരത്ത് പ്രതിഷേധിച്ചവര്‍ക്കു നേരെ സൈന്യം കടുത്ത ആക്രമണം നടത്തി. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.