ലണ്ടന്‍: സോഷ്യല്‍ മീഡിയ കമ്പനിയായ ഫേസ്ബുക്ക് ചൈനയില്‍ പുതിയ ഓഫീസ് ആരംഭിക്കുന്നു. ഓഫീസ് ആരംഭിക്കുന്നതിന് ചൈനീസ് അധികൃതരുടെ ലൈസന്‍സ് കമ്പനി നേടിയതായാണ് റിപ്പോര്‍ട്ട്. 2009 മുതല്‍ ഫേസ്ബുക്ക് ചൈനയില്‍ നിരോധിച്ചിരിക്കുകയാണ്.
ചൈനീസ് ഡെവലപ്പര്‍മാര്‍, ആശയദാതാക്കള്‍, സ്റ്റാര്‍ട്ടപ്പ് സംരഭകരെ എന്നിവരെ പിന്തുണയ്ക്കുന്ന നവീനമായ ഹബ്ബായിരിക്കും ചൈനയിലെയെന്ന് കമ്പനി പറഞ്ഞു. ഇതുവഴി തൊഴിലവസരം വര്‍ധിപ്പിക്കാനാകുമെന്നും ഫേസ്ബുക്ക് അവകാശപ്പെടുന്നു.
കഴിഞ്ഞ ചില വര്‍ഷങ്ങളായി ചൈനീസ് മാര്‍ക്കറ്റില്‍ എത്താന്‍ കഠിനമായ ശ്രമം ഫേസ്ബുക്ക് നടത്തിയിരുന്നു. ഇതിനായി കമ്പനി സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ചൈനീസ് ഭാഷവരെ പഠിച്ചു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.