ചൈന: വടി കൊടുത്ത് അടി വാങ്ങിക്കുക എന്നത് പഴഞ്ചൊല്ലാണ്, എന്നാലിപ്പോള്‍ അത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഓണ്‍ലൈനിലൂടെ പാമ്പിനെ വാങ്ങിയ യുവതിയ്ക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം.
21 കാരിയായ ചൈനീസ് യുവതിയാണ് മരണത്തിന് കീഴടങ്ങിയത്. യുവതിയുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പാമ്പ് കടിയേറ്റാണ് യുവതി തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയെന്ന് ചൈനയിലെ ഔദ്യോഗികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഷാന്‍ക്സിയിലെ വടക്കന്‍ പ്രദേശത്താണ് സംഭവം നടന്നത്.
പരമ്പരാഗതമായ രീതിയില്‍ വൈന്‍ ഉണ്ടാക്കുന്നതിനായി ഓണ്‍ലൈനിലൂടെയാണ് യുവതി പാമ്പിനെ വാങ്ങിയത്. എട്ടുദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് യുവതി മരണത്തിന് കീഴടങ്ങിയത്.
തെക്കന്‍ പ്രവിശ്യയായ ഹുവാങ്ങ്ഡോങ്ങിലെ വില്‍പ്പനക്കാരില്‍ നിന്നാണ് പാമ്പിനെ വാങ്ങിയത്. ഒരു പ്രാദേശിക കൊറിയര്‍ കമ്പിയാണ് പാമ്പിനെ യുവതിക്ക് നല്‍കിയത്. വീട്ടില്‍ നിന്ന് പുറത്തു കടന്ന പാമ്പിനെ വനം വകുപ്പ് കണ്ടെത്തി. ചൈനയില്‍ നിലവില്‍ വന്യമൃഗങ്ങളെ ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്നത് കുറ്റകരമാണ്.