ടെഹ്റാന്: ഇറാനില്‍ വിഷമദ്യ ദുരന്തത്തില്‍ 22 മരണം. എട്ടുപേരുടെ നില അതീവ ഗുതുതരം. രാജ്യത്തിന്റെ മൂന്ന് പ്രവിശ്യയിലായാണ് വിഷമദ്യ ദുരന്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യജ മദ്യം കഴിച്ചവരാണ് മരിച്ചത്.
ഇറാന് പ്രവിശ്യയായ ബന്ദാര് അബ്ബാസിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 16 പേരാണ് ഇവിടെ മരിച്ചത്. വ്യജ മദ്യം കഴിച്ച 168 പേര് ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഇതില്‍ 60 പേര്‍ക്ക് ഡയാലിസിസ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
17 പേര് അപകട നില തരണം ചെയ്തു. ഇറാനില്‍ മദ്യപാനം നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്. നിയമ ലംഘിക്കുന്നവര്‍ക്ക് ചാട്ടയടിയും വന്‍തുക പിഴയുമാണ് ശിക്ഷയായി നല്‍കുക. സംഭവുമായി ബന്ധപ്പെട്ട് 31 പേരെ പോലീസ് അറസ്റ്റ് ചെയ്തു.