പ്രഭാത ഭക്ഷണം ഐസ്ക്രീം ആക്കിയാല്‍ ഒരു ദിവസം മുഴുവനും സ്മാര്ട്ടായിരിക്കാമെന്ന് പുതിയ പഠനം. ജപ്പാന് ക്യോറിന്‍ സര്‍വകലാശാല ഗവേഷകരാണ് ഐസ്ക്രീം പ്രേമികള്‍ക്ക് സന്തോഷകരമായ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ക്യോറിന്‍ സര്‍വകലാശാല ഗവേഷകന് യോഷിഹിക്കോ കോഗയാണ് പഠനം നടത്തിയത്.
ഐസ്ക്രീം പ്രഭാത ഭക്ഷണമായി കഴിച്ചവരെയും അല്ലാത്തവരെയും താരതമ്യം ചെയ്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഐസ്ക്രീം നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുക മാത്രമല്ല, നിങ്ങളെ സ്മാര്‍ട്ടാക്കുകയും ചെയ്യുമെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പഠനത്തിന് വിധേയമാക്കിയ ആളുകള്‍ക്ക് രാവിലെ ഉണര്‍ന്ന ഉടനെ ഐസ്ക്രീമും രണ്ടാമത്തെ ഗ്രൂപ്പിന് സാധാരണ പ്രഭാതഭക്ഷണവും നല്‍കിയാണ് പഠനം നടത്തിയത്.
ഐസ്ക്രീം കഴിച്ചവരുടെയും കഴിക്കാത്തവരുടെയും തലച്ചോറിന്റെ പ്രവര്‍ത്തനം പരിശോധിച്ചപ്പോള്‍ ഐസ്ക്രീം കഴിച്ചവരില്‍ ഉയര്‍ന്ന ആവൃത്തിയിലുള്ള ആല്‍ഫാ തരംഗങ്ങള്‍ ഉണ്ടായതായി കണ്ടു. ഇത് കൂടുതല്‍ ശ്രദ്ധാലു ആക്കുന്നതോടൊപ്പം മാനസിക അസ്വസ്ഥതകളെ കുറയ്ക്കുകയും ചെയ്യുന്നതായി കണ്ടെത്തി. ഐസ്ക്രീം കഴിക്കുന്നത് തലച്ചോറിന്റെ പ്ലഷര്‍ സെന്ററുകളെ ഉദ്ദീപിപ്പിക്കും. എന്നാല്‍ ഇതിനൊരു മറുവശം കൂടിയുണ്ട്. പഞ്ചസാര ഉപദ്രവകാരിയാണ്. ദീര്‍ഘകാലം ഉപയോഗിച്ചാല്‍ വിഷാദത്തിനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ കുറയാനും കാരണമാകും.