ഡമാസ്കസ് : സിറിയയിലെ ആലപ്പോയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടു. ഭീകരരുടെ ഷെല്ലാക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. സിറിയയിലെ പ്രവിശ്യകളായ ലതാക്കിലും ആലപ്പോയിലും വെടിനിര്‍ത്തല്‍ കരാര്‍ നില നില്‍ക്കയെയാണ് ഇങ്ങനൊരാക്രമണം. ആലപ്പോയിലും ലതാക്കിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നുണ്ടെന്ന് സിറിയന്‍ സൈനിക വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ഇങ്ങനെയൊരു ആക്രമണം.
സിറിയന്‍ മണ്ണിലിന്ന് ചോരയുടെ മണമാണ്. ഒരു തെറ്റും ചെയ്യാത്ത പിഞ്ചുകുഞ്ഞുങ്ങളുള്‍പ്പെടെ ധാരാളം പേര് ഇവിടെ കൊല്ലപ്പെട്ടു. കുറേപ്പേര് ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് ജീവിതം തളളിനീക്കുന്നു.സമധാനം എന്നത് ഇവര്‍ക്ക് ഏറെ ദൂരെയാണ്.